സേലം- ഹാദിയയെ ഭർത്താവ് ഷെഫിൻ ജഹാൻ കോളെജിലെത്തി സന്ദർശിച്ചു. അഭിഭാഷകനോടൊപ്പമെത്തിയാണ് ഹാദിയയെ ഷെഫിൻ കണ്ടത്. കോളേജ് അധികൃതരിൽനിന്ന് നേരത്തെ തന്നെ അനുമതി വാങ്ങിയ ശേഷമായിരുന്നു കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ച മുക്കാൽ മണിക്കൂറോളം നീണ്ടുനിന്നു. സി.സി.ടി.വി നിരീക്ഷണമുള്ള സന്ദർശകമുറിയിലായിരുന്നു കൂടിക്കാഴ്ച്ച.
ഷെഫിൻ ജഹാന് ഹാദിയയെ കാണാനാകുമോ എന്നത് സംബന്ധിച്ച് നേരത്തെ വിവാദങ്ങളുണ്ടായിരുന്നു. എന്നാൽ സുപ്രീം കോടതി ഉത്തരവിൽ ഹാദിയയെ സന്ദർശിക്കുന്നതിന് വിലക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷെഫിൻ സേലത്ത് ഹാദിയ താമസിക്കുന്ന ഹോമിയോ കോളേജിലെത്തിയത്. ഹാദിയ സന്തോഷവതിയാണെന്നും ഏറെക്കാലത്തെ ആഗ്രഹമാണ് സഫലമായതെന്നും ഷെഫിൻ ജഹാൻ പ്രതികരിച്ചു.