അർധ നഗ്നരായി ബീച്ചിലും ജിമ്മിലും പോകുന്ന പുരുഷന്മാരെ എന്തുകൊണ്ട് ട്രോളുന്നില്ലെന്ന ചോദ്യവുമായി നടി താപ്സീ പന്നു.
ബികിനി ചിത്രങ്ങളുടേ പേരില്‍ വിമർശനം നേരിട്ടതിനു പിന്നാലെയാണ് നടിയുടെ ചോദ്യം. ബികിനി ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം സ്ത്രീകള്‍ ട്രോള്‍ ചെയ്യപ്പെടുന്നതായാണ് പൊതുവെ കാണപ്പെടുന്നത്. എന്നാല്‍ ഇതുപോലെ അർധനഗ്നരായി പുരുഷന്മാർ ജിമ്മിലും ബീച്ചിലും പോകുമ്പോള്‍ എതിർക്കപ്പെടുന്നുമില്ല- താപ്സീ പറഞ്ഞു.
ചലച്ചിത്ര വ്യവസായത്തില്‍ പൊതുവെ സ്ത്രീകള്‍ വിവേചനം നേരിടുന്നതായി പരാതിപ്പെടുന്ന നടിമാരിലാണ് താപ്സിയുടെ സ്ഥാനം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് റാവത്ത് സ്ത്രീകള്‍ മുറിയന്‍ ജീന്‍സ് ധരിക്കുന്നതിനെതിരെ നടത്തിയ പ്രസ്താവനക്കുശേഷം സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യം വീണ്ടും സമൂഹ മാധ്യമങ്ങളില്‍ സജീവ ചർച്ചയായിരിക്കയാണ്.
സ്ത്രീകള്‍ എന്തു ധരിക്കണമെന്ന് കല്‍പിക്കുന്നതിനു മുമ്പ് സ്വന്തം മനസ്സ് മാറ്റിയാല്‍ മതിയെന്നാണ് നടിമാരും വനിതാ അവകാശപ്രവർത്തകരും പറയുന്നത്.