മകള്‍ ജനിച്ച ശേഷമുള്ള ആദ്യത്തെ ജന്മദിനമാഘോഷിച്ച് മലയാളത്തിന്റെ യുവനടന്‍ നീരജ് മാധവ്. ഇത്തിരി സ്‌പെഷ്യലാണ് ഇക്കുറി ആഘോഷമെന്ന് പറയുന്നു നീരജ്. അച്ഛനായ ശേഷമുള്ള ആദ്യ ജന്മദിനം, എത്ര അവിശ്വസനീയമായ വികാരമാണിത്...മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നീരജ് കുറിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നീരജിനും ഭാര്യ ദീപ്തിക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. നീരജ് തന്നെയാണ് സന്തോഷ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കിട്ടത്.
ഏറെനാളത്തെ പ്രണയത്തിന് ഒടുവില്‍ 2018 ലാണ് നീരജും ദീപ്തിയും വിവാഹിതരാകുന്നത്.
മികച്ച നര്‍ത്തകന്‍കൂടിയായ നീരജ് 2013 ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ദൃശ്യം, സപ്തമശ്രീ തസ്‌കര:, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരനായി. നിവിന്‍ പോളി നായകനായ വടക്കന്‍ സെല്‍ഫി എന്ന സിനിമയില്‍ നൃത്ത സംവിധായകനായും നീരജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാ രംഗത്തും നീരജ് ചുവട് വച്ചു. ബോളിവുഡ് വെബ്‌സീരീസായ ദി ഫാമിലി മാനിലും നീരജ് വേഷമിട്ടിരുന്നു.