മൂക്കിനു മാത്രമുള്ള കോവിഡ് മാസ്കുമായി മെക്സിക്കോയിലെ ഗവേഷകർ. ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴും കൊറോണ വൈറസ് പകരാനുള്ള സാധ്യത ഈ മാസ്ക് കുറയ്ക്കുമെന്ന് അവർ പറയുന്നു.
ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ ഫേസ് മാസ്ക് നീക്കമ്പോള്‍ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും മൂക്ക് മാക്രം മൂടുന്ന ഈ മാസ്ക് അപ്പോഴും ഒരുതരം പരിരക്ഷ ഉറപ്പാക്കുമെന്നാണ് അവകാശവാദം.
കൊറോണ വൈറസ് നമ്മുടെ അടുത്തു തന്നെയുണ്ട്. കണ്ണുകൾ, മൂക്ക്, വായ ഇവയില്‍ ഏതെങ്കിലും വഴി അണുബാധ)യേല്‍ക്കാം. കണ്ണുനീരിലൂടെ വൈറസ് പടരില്ല. പക്ഷേ രോഗം ബാധിച്ച ഒരാൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്താൽ നമുക്ക് രോഗം വരാം. ഇടയില്‍ തടസ്സങ്ങളൊന്നുമില്ലെങ്കില്‍ രോഗം ബാധിച്ചയാള്‍ തുമ്മിയാലുള്ള തുള്ളികള്‍ വഴി വൈറസ് പകരും. ഇതുകൊണ്ടാണ് മൂക്ക്, വായ, താടി എന്നിവ മൂടുന്ന മാസ്ക് ധരിക്കാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശുപാർശ ചെയ്യുന്നത്.
എന്നാൽ എല്ലാവരും ഭക്ഷണം കഴിക്കുമ്പോൾ ഫെയ്സ് മാസ്കുകൾ നീക്കം ചെയ്യുന്നു. ഫെയ്സ് ഷീൽഡ് ഉണ്ടെങ്കിൽ അതും നീക്കാതെ ഭക്ഷണം കഴിക്കാനവില്ല. ദൈനംദിന പ്രവർത്തനങ്ങളില്‍ ഏർപ്പെടുമ്പോള്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത തടയുന്നതില്‍ മൂക്കിനു മാത്രമുള്ള മാസ്ക് വലിയ പങ്കുവഹിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
ആളുകൾക്ക് വാസന നൽകുന്ന കോശങ്ങൾ കൊറോണ വൈറസിന്റെ പ്രധാന പ്രവേശന കേന്ദ്രമാണെന്നും ഇത് മൂക്ക് മൂടൽ പോലുള്ളവയുടെ പ്രാധാന്യം വർധിപ്പിക്കുന്നുവെന്നും ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു. ഇങ്ങനെയാണെങ്കിലും ഡബ്ല്യു.എച്ച്.ഒ നിർദേശിക്കുന്ന മാസ്കിന്‍റെ കാര്യം മറക്കാതിരിക്കുക.