മുംബൈ- നടി ശ്വേതാ തിവാരിയുടെ മുന്‍ ഭർത്താവ് 13 വർഷത്തിനുശേഷം മകളെ കാണാനെത്തി. മകള്‍ പലകിനോടൊപ്പമുള്ള ഫോട്ടോ എന്തു പറയണമെന്ന അടിക്കുറിപ്പോടെ രാജ ചൗധരി പോസ്റ്റ് ചെയ്തു.
അവള്‍ അതീവ സുന്ദരിയായിരിക്കുന്നുവെന്നും എല്ലാ നന്ദിയും മുന്‍ഭാര്യക്കാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലത്തെ കുറിച്ചൊന്നും പറഞ്ഞില്ലെന്നും തമ്മില്‍ ഒരു വിധ വെറുപ്പുമില്ലെന്നും ചൗധരി കൂട്ടിച്ചേർത്തു.
2007 ലാണ് ശ്വേതയും രാജയും വിവാഹ മോചിതരായത്. വാട്സാപ്പില്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെങ്കിലും 13 വർഷത്തിനുശേഷമാണ് മകളെ നേരിട്ട് കാണുന്നതെന്ന് രാജ പറഞ്ഞു. മാതാപിതാക്കളോടൊപ്പം മീറത്തിലായിരുന്ന താമസം. മുംബൈയില്‍ ചില ജോലികളുണ്ടായപ്പോഴാണ് മകളെ വിളിച്ചതും ഷൂട്ടിംഗ് തിരക്കിലായിരുന്ന അവള്‍ കാണാന്‍ സമയം കണ്ടെത്തിയതും. അന്ധേരിയിലെ ഒരു ഹോട്ടലില്‍ മകളോടൊപ്പം ഒന്നര മണിക്കൂറോളം ചെലവഴിച്ചു. പഴയ ഓർമകളിലേക്കൊന്നും പോയില്ലെന്നും നല്ല കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചതെന്നും രാജ പറഞ്ഞു.
നേരത്തെ അവളെ കാണാന്‍ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ അവള്‍ക്ക് പ്രായപൂർത്തിയായെന്നും സ്വയം തീരുമാനമെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.