ഷൂട്ടിംഗ് നടക്കുമ്പോള്‍ ആഴ്ചയില്‍ അഞ്ച് തവണ വരെ കോവിഡ് 19 പരിശോധന നടത്തിയിരുന്നതായി നടി ശബാന ആസ്മി. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതലാണ് അഭിനയ രംഗത്ത് വീണ്ടും സജീവമായത്. തുടർന്ന് ഷൂട്ടിംഗിനായി ബുഡാപെസറ്റിലും ലണ്ടനിലും പോയി.
കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് പലപ്പോഴും കോവിഡ് ടെസ്റ്റ് നടത്തേണ്ടിവന്നതെന്ന് അവർ പറഞ്ഞു. സ്പില്‍ബെർഗിന്‍റെ ഹാലോ ടെലിവിഷന്‍ സീരീസിന്‍റെ ഷൂട്ടിംഗിനായി ബുഡാപെസ്റ്റില്‍ എത്തിയ ശബാന ആസ്മി നിലവില്‍ ക്വാറന്‍റൈനിലാണ്. ഏപ്രില്‍ ആദ്യം ഇന്ത്യയില്‍ തിരിച്ചെത്തും. 70 കാരിയായ നടി കഴിഞ്ഞ മാസങ്ങളില്‍ തിരക്കേറിയ ഷൂട്ടിംഗിലാണ്. നിഖില്‍ അദ്വാനിയുടെ മുഗള്‍സ് ഇന്‍ ഇന്ത്യ എന്ന വെബ് സീരീസും ഇതിലുള്‍പ്പെടും.