തിരുവല്ല- തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന ഒന്നാണ് നയന്‍താരയും സംവിധായകന്‍ വിഗ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം. ഇവരുടെ ഔദ്യോഗിക വിവാഹനിശ്ചയം കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മോതിരം ധരിച്ച നയന്‍താരയുടെ കൈയുടെ ചിത്രമാണ് വിഗ്‌നേശ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 'വിരലോട് ഉയിര്‍ കൂട കോര്‍ത്ത്' എന്ന ക്യാപ്ഷനാണ് ചിത്രം പങ്കുവെച്ചു കൊണ്ട് വിഗ്‌നേശ് കുറിച്ചിരിക്കുന്നത്. ഇതോടെയാണ് വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വിഗ്‌നേശിന്റെ 'നാനും റൗഡി താന്‍' എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍താരയുമായി പ്രണയത്തിലാകുന്നത്.
ഗോസിപ്പ് കോളങ്ങളില്‍ നിരവധി തവണ എത്തിയ വാര്‍ത്തകളാണ് നയന്‍താരയുടെയും വിഗ്‌നേശിന്റെയും വിവാഹം. ഇതിനോട് താരങ്ങള്‍ പ്രതികരിക്കാറില്ല. എന്നാല്‍ അടുത്തിടെ വിഗ്‌നേശ് പ്രതകരിച്ചിരുന്നു. പ്രണയകാലം മടുത്താലുടന്‍ വിവാഹിതരാകും എന്നാണ് തമാശരൂപേണേ ഒരു അഭിമുഖത്തില്‍ വിഗ്‌നേശ് മറുപടി പറഞ്ഞത്. പ്രൊഫഷണലായി പലതും ഇനിയും ചെയ്ത് തീര്‍ക്കാനുണ്ടെന്നും വിഗ്‌നേശ് പറയുന്നു.
പ്രൊഫഷണലായ കാര്യങ്ങള്‍ ചെയ്ത് തീര്‍ത്താല്‍ മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ ആവുകയുള്ളു. മാത്രമല്ല ഇപ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാണോ മുന്നോട്ട് പോവുന്നത് അതില്‍ തങ്ങള്‍ സന്തുഷ്ടരാണ്. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ താനും നയന്‍താരയും 22 തവണ വിവാഹിതരായെന്നും വിഗ്‌നേശ് തമാശയായി പറഞ്ഞിരുന്നു. വളരെക്കാലമായി ഇരുവരും ഒന്നിച്ചാണ് നാട്ടിലും വിദേശത്തുമൊക്കെ കറങ്ങുന്നത്