ഭദോഹി- ഹരിയാനയിലെ വീട്ടിൽ നിന്ന് മൂന്ന് അസ്ഥികൂടങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ രണ്ട് മാസത്തിന് ശേഷം മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഉത്തർപ്രദേശ് പോലീസിന്റെ സഹായത്തോടെ പാനിപ്പത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
കാർപെന്റർ ജോലി ചെയ്യുന്ന ഇഹ് സാന്‍ എന്നയാളാണ് അറസ്റ്റിലായത്. രണ്ടാം ഭാര്യയെയും മക്കളെയും 2016 ൽ കൊന്നതായി പ്രതി സമ്മതിച്ചു. പാനിപ്പത്തിൽ നിന്നെത്തിയ എട്ടംഗ പോലീസ് സംഘം മറിയാഡ്പട്ടിയിലെ കാൻഷിറാം കോളനിയിലെ വാടക വീട്ടില്‍നിന്നാണ് ഭദോഹി പോലീസിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. പാനിപത്തിലെ ശിവ്‌നഗർ പ്രദേശത്താണ് മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇഹ്സാൻ ഭാര്യയെയും 10, 14 വയസ്സുള്ള രണ്ട് മക്കളെയും കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ അടക്കം ചെയ്ത വീട് പവൻ എന്ന വ്യക്തിക്ക് വിറ്റ് രക്ഷപ്പെടുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ ചിത്രകൂട് പുരി പറഞ്ഞു.
ഉറുമ്പിന്റെ പ്രശ്‌നം രൂക്ഷമായതോടെ പുതിയ വീട്ടുടമ തറ കുഴിച്ചതിനെ തുടര്‍ന്ന് രണ്ട് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.
പിടിയിലായ ഇഹ് സാന്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി പ്രദേശത്ത് താമസിക്കുന്നതായി കന്‍ഷിറാം കോളനി നിവാസികള്‍ പോലീസിനോട് പറഞ്ഞു.