Sorry, you need to enable JavaScript to visit this website.

അഗ്നിബാധയില്‍ രണ്ട് കോവിഡ് രോഗികള്‍ മരിച്ചു; ഷോപ്പിംഗ് മാളില്‍ ആശുപത്രി കണ്ട് വിശ്വസിക്കാനാവാതെ മേയർ

മും​ബൈ- മും​ബൈ​യി​ലെ ഒ​രു മാ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലുണ്ടായ തീ​പി​ടി​ത്തത്തില്‍ ര​ണ്ടു രോ​ഗി​ക​ള്‍ മ​രി​ച്ചു. 70 രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഭണ്ഡൂപ് പ്രദേശത്തെ  ഡ്രീം​സ് മാ​ൾ സ​ൺ​റൈ​സ് ആ​ശു​പ​ത്രി​യി​ൽ വ്യാ​ഴാ​ഴ്ച അർധരാത്രി കഴിഞ്ഞായിരുന്നു അഗ്നിബാധ. ഇരുപതിലേറെ ഫയർഎഞ്ചിനുകളെത്തിയാണ് തീയണച്ചത്. അഞ്ചുനില കെട്ടിടത്തിലെ മൂന്നാംനിലയിലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്. മറ്റു രോഗികളോടൊപ്പമാണ് കോവിഡ് രോഗികളേയും ചികിത്സിച്ചിരുന്നത്.

സംഭവ സ്ഥലം സന്ദർശിച്ച മുംബൈ മേയർ കിഷോരി പെഡ്നേക്കർ അത്ഭുതം പ്രകടിപ്പിച്ചു. ഒരു മാ​ളി​ല്‍ ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ആ​ദ്യ​മാ​യി കാ​ണു​ക​യാ​ണെ​ന്നും ഗുരുതരമായ സാഹചര്യമാണിതെന്നും അവർ പറഞ്ഞു. 70 രോഗികളെ വേറെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണെന്നും തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും അവർ പറഞ്ഞു.

 

Latest News