മഡ്രീഡ്- മദ്യപിച്ച് വിമാനത്തില്‍ കയറിയ യുവതി മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ട ക്യാബിന് ക്രൂവിനോട് മോശമായി പെരുമാറി ഗത്യന്തരമില്ലാതെ പിടിച്ച് പുറത്താക്കി. ഐബിസയിലേയ്ക്ക് യാത്ര ചെയ്യാന്‍ റയാനെയര്‍ വിമാനത്തില്‍ പ്രവേശിച്ച 34 കാരിയായ ഹെയ്ലി ബോക്സ് എന്ന യുവതിയുടെ ഭാഗത്ത് നിന്നുമാണ് മോശം പെരുമാറ്റം ഉണ്ടായത്. അമിതമായി മദ്യപിച്ച യുവതി വിമാനത്തില്‍ ബഹളം വെക്കുകയും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. കോവിഡ് ഭീഷണിയുള്ളതിനാല്‍ മാസ്ക് ധരിക്കണമെന്ന് ക്യാബിന് ക്രൂ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. അമിതമായി മദ്യപിച്ചിരുന്ന ഇവര്‍ ജീവനക്കാരോട് കയര്‍ക്കുകയും ബഹളം വെക്കുകയുമായിരുന്നു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കാണിക്കാതിരിക്കുകയും ചെയ്തു.
മദ്യപിച്ച യുവതി മാസ്ക് ധരിക്കാന്‍ തയാറായില്ല. പാസ്പോര്‍ട്ട് പരിശോധിക്കാന്‍ നല്കാന് വിസമ്മതിക്കുകയും ചെയ്തതോടെ ഇവരെ അധികൃതര്‍ വിമാനത്തില്‍ നിന്നും പുറത്താക്കി. നിയമങ്ങള്‍ അനുസരിക്കാന്‍ മടിച്ചതിന് പോലീസ് കേസെടുക്കുകയും ചെയ്തു. ക്യാബിന് മാനേജറുടെ പരാതിയിലാണ് ഹെയ്ലി ബോക്സിനെതിരെ പോലീസ് കേസെടുത്തത്. പോലീസ് ഉദ്യോഗസ്ഥരോട് യുവതി മോശമായി പെരുമാറിയെന്ന് മെട്രോ യുകെ റിപ്പോര്‍ട്ട് ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് യുവതിയെ കോടതിയില്‍ ഹാജരാക്കി.
വിമാനത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ മദ്യം കഴിച്ചിരുന്നതായി ഹെയ്ലി ബോക്സ് പോലീസിനോട് പറഞ്ഞു. വിമാനത്തില്‍ കയറിയതോ ക്യാബിന് മാനേജരുമായി സംസാരിച്ചതോ പോലീസിനൊപ്പം പോയതോ തനിക്ക് ഓര്‍മ്മയില്ലെന്ന് അവര്‍ കോടതിയില്‍ പറഞ്ഞു. സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ വിസമ്മതിച്ചെന്ന വിമാനത്തിലെ ജീവനക്കാര്‍ നല്കിയ മൊഴി കോടതി സ്വീകരിച്ചു. ക്യാബിന് ക്രൂവിനോടും പൊലീസുകാരോടും യുവതി വളരെ മോശമായി പെരുമാറിയെന്ന പ്രോസിക്യൂട്ടറുടെ വാദം ശരിവച്ച കോടതി 120 ഡോളര്‍ പിഴ ചുമത്തുകയും 119 ഡോളര്‍ നല്കാന് ഉത്തരവിടുകയും ചെയ്തു. അമിതമായി മദ്യപിക്കാന്‍ കാരണമായത് സുഹൃത്തിന്റെ മരണമാണെന്ന് അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. ഉറക്കമില്ലായ്മ കാരണം കാരണം യുവതി പലതും ഓര്‍ക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരിച്ചു പോയ സുഹൃത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായിരുന്നു യാത്രയെന്ന് യുവതി പറഞ്ഞു. എന്നാല്‍ താന്‍ അമിതമായി മദ്യം കഴിച്ചിരുന്നു. ഹോട്ടലില്‍ നിന്ന് ഒരു കുപ്പി വൈന്‍ കുടിച്ചതിന് പിന്നാലെ വിമാനത്താവളത്തില്‍ നിന്നും മദ്യം കഴിച്ചു. ഭക്ഷണം കഴിക്കാതിരിക്കുകയും ഉറക്കം കുറയുകയും ചെയ്തതോടെ അമിത ക്ഷീണമുണ്ടായെന്നും രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതി മൊഴിഞ്ഞു.