അനാവശ്യ ഫയലുകൾ ഒഴിവാക്കി ഫോൺ ക്ലീനാക്കാനും ഫയലുകൾ ഷെയർ ചെയ്യാനും ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ
ഫയൽ മനേജർ പുറത്തിറക്കി- ഫയൽസ് ഗോ
കുമിഞ്ഞു കൂടുന്ന ഫോട്ടോകളും വീഡിയോകളും കാരണം ഫോണിൽ സ്‌പേസില്ലാതാകുക എന്നത് എല്ലാവരും അനുഭവിക്കുന്ന പ്രശ്‌നമാണ്. അത്യാവശ്യ സന്ദർഭത്തിലായിരിക്കും സ്‌പേസ് ഇല്ലാത്തതു കാരണം ഫോൺ പണിമുടക്കുക.
ഫോണിലെ മെമ്മറിയെ രക്ഷിക്കാൻ പലരും എസ്ഡി കാർഡുകൾ ഉപയോഗിക്കാറുണ്ടെങ്കിലും അതും യാഥാവിധം ആയിരിക്കില്ല. വാട്ടസാപ്പിലുടെ എത്തിച്ചേരുന്ന നിരവധി ഡ്യൂപ്ലിക്കേറ്റ് ഫയലുകളും അനാവശ്യ ഫയലുകളുമാണ് പലപ്പോഴും ഫോൺ സത്ംഭിക്കാൻ കാരണമാകുന്നത്. ഉയർന്ന റസല്യൂഷൻ ഫോട്ടോകളും വീഡിയോകളും അത്യാവശ്യമില്ലാത്ത ആപ്പുകളും ഫോണിലെ ചില്ലറ സ്‌പേസല്ല കവരുന്നത്.
സ്മാർട്ട് ഫോണിലെ വീഡിയോകളും ഫോട്ടോകളും പരിശോധിച്ച് ഓരോന്നായി ഒഴിവാക്കുകയാണ് പരിഹാരമെങ്കിലും ഇതിന് ധാരാളം സമയമെടുക്കും.
ഫോൺ ക്ലീൻ ചെയ്യാനും ഫയലുകൾ ഷെയർ ചെയ്യാനും മികച്ച ഒരു ആപ്ലിക്കേഷനാണ് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗുഗിൾ അവതരിപ്പിച്ചിരിക്കുന്ന ഫയൽസ് ഗോ.
വിൻഡോസിൽ തീരെ ഉപയോഗിക്കാത്ത ആപ്ലിക്കേഷനുകൾ കണ്ടെത്താമെന്നതു പോലെ ഫയൽസ് ഗോ ഉപയോഗിച്ച് ഫോണിലുള്ള അനാവശ്യ ആപ്ലിക്കേഷനുകളും മറ്റും കണ്ടെത്താം. ഇത്തരം ആപ്ലിക്കേഷനുകൾ ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യാൻ ഫയൽസ് ഗോ സഹായിക്കും. പലതവണയായി സ്വീകരിച്ചിരിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഫോട്ടോകൾ വേർതിരിച്ച് ഒറ്റ ടാപ്പിൽ ഒഴിവാക്കാം.
ഫോണിലുള്ള പ്രധാന ഫയലുകൾ സെർച്ച് ചെയ്യാനും സെക്കന്റുകൾ മതി. ഓഫ് ലൈനിൽ ബ്ലൂടൂത്ത് ഉപയോഗിച്ച് ചിത്രങ്ങളും ഫയലുകളും മറ്റൊരു ഫോണിലേക്ക് ഷെയർ ചെയ്യാൻ സാധിക്കുന്നുവെന്നതാണ് ഫയൽസ് ഗോയുടെ മറ്റൊരു സവിശേഷത. മറ്റു ഫോണുകളിലേക്ക് ഷെയർ ചെയ്യുന്നതിനു പുറമെ, ക്ലൗഡ് ഷെയറിംഗും ഗൂഗിൾസ് ഗോ എളുപ്പമാക്കുന്നു. ഗൂഗിളിന്റെ ഒറിയോ 8.1 ഗോ എഡിഷന്റെ ലളിതമായ പതിപ്പാണിത്. വികസ്വര രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് സാധാരണ ഫോണുകളിൽ കൂടി ഉപയോഗിക്കാനാകുന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയത്.
ഓഫ്‌ലൈൻ ഫയർ ഷെയറിംഗ് തെരഞ്ഞെടുക്കുന്നതോടെ എയർഡ്രോപ്പ് മാതൃകയിൽ ഹോട്ട്‌സ്‌പോട്ട് ക്രിയേറ്റ് ചെയ്യാം. സുഹൃത്തിന്റെ ഫോണിലും ഫയൽസ് ഗോ ആപ്ലിക്കേഷനുണ്ടെങ്കിൽ സെക്കൻഡിൽ 125 എംപി വേഗത്തിൽ ഫയലുകളും ഡോക്യുമെന്റുകളും ട്രാൻസ്ഫർ ചെയ്യാമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു.
ഫോണിൽ സ്‌റ്റോറേജ് കുറയുമ്പോൾ അനാവശ്യ ഫയലുകൾ നീക്കം ചെയ്യാൻ ആപ്ലിക്കേഷൻ ഉണർത്തുകയും ചെയ്യും. ഇങ്ങനെ നോട്ടിഫിക്കേഷൻ ലഭിച്ചാൽ ഡ്രൈവ്, വൺഡ്രൈവ്, ഡ്രോപ്‌ബോക്‌സ് തുടങ്ങിയ ക്ലൗഡ് സ്‌റ്റോറേജുകളിലേക്ക് ഫയലുകൾ നീക്കാം.
ഗൂഗിളിന്റെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ഫോണിൽ ആറ് എംബി സ്‌പേസ് മതിയെന്നതും എടുത്തു പറയേണ്ടതാണ്. ഒരു മാസം മുമ്പ് ബീറ്റാ പതിപ്പിറക്കി പരിശോധന പുറത്തിറക്കിയ ആപ്ലിക്കേഷൻ ഗൂഗിൾ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ഒരു മാസമായി നടത്തിയ പരീക്ഷണത്തിൽ ഉപയോക്താക്കൾ ശരാശരി ഒരു ജി.ബി സ്‌പേസ് ലാഭിക്കാൻ സാധിച്ചതായി ഗൂഗിൾ വ്യക്തമാക്കി. ഫയൽസ് ഗോ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.