Sorry, you need to enable JavaScript to visit this website.

പ്രളയക്കെടുതിയില്‍ ഓസ്‌ട്രേലിയ, 20000 പേരെ ഒഴിപ്പിച്ചു

സിഡ്‌നി- ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരത്തെ ദുരിതത്തിലാഴ്ത്തിയ കനത്ത മഴക്കു നേരിയ ശമനമുണ്ടെങ്കിലും പ്രളയം തുടരുന്നു. രാജ്യത്തെ ഒരു കോടി ജനങ്ങളെ പ്രളയം ബാധിച്ചു.
20,000 പേരെ ഒഴിപ്പിച്ചു. 22,000 പേരോട് ഒഴിഞ്ഞുപോകാന്‍ തയാറായിരിക്കാന്‍ ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ മഴക്കു ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍,  സാധാരണനില കൈവരിക്കാന്‍ ദിവസങ്ങളെടുക്കും. ആളുകളാരും മരിച്ചില്ലെങ്കിലും പ്രളയത്തില്‍ വീടുകള്‍, പാലങ്ങള്‍, വാഹനങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്ക്കുണ്ടായ നാശം അതിഭീമമാണ്.
കനത്ത വെള്ളപ്പൊക്കത്തില്‍ കാര്‍ ഒഴുകി പോകുന്നതിന്റെ ദൃശ്യം ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പങ്കുവച്ചു. ക്യൂന്‍സ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് മെയിന്‍ റോഡ്സ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണു പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തത്.

 

Latest News