പൂനെ- ഭർത്താവിന്റെ സുഹൃത്ത് ആശുപത്രിയിലാണെന്നും അടിയന്തരമായി പണം ആവശ്യമാണെന്നുമുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് രണ്ടു ലക്ഷത്തോളം രൂപ അയച്ച സ്ത്രീ കബളിപ്പിക്കപ്പെട്ടു. മരണമടഞ്ഞ സൈനികന്റെ വിധവക്കാണ് പണം നഷ്ടമായത്. പണം അയച്ച ശേഷം സുഖവിവരങ്ങള്‍ അറിയാന്‍ ഭർത്താവിന്റെ സുഹൃത്തിനെ വിളിച്ചപ്പോഴാണ് തനിക്ക് ഒരു കുഴപ്പവുമില്ലെന്നം പണം ആവശ്യപ്പെട്ട് സന്ദേശം അയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനുവരിയിൽ നടന്ന സംഭവത്തില്‍ വിമൻ നഗർ പോലീസ് കേസെടുത്തു. 1,90,000 രൂപയാണ് ടെക്സ്റ്റ് മെസേജിനോടൊപ്പം ലഭിച്ച അക്കൌണ്ട് നമ്പറിലേക്ക് അയിച്ചിരുന്നത്.
സ്ത്രീയുടെ ഭർത്താവിന്റെ മകനെന്ന പേരിലാണ് സന്ദേശം അയച്ചതെന്നും അതുകൊണ്ട് തന്നെ സംശയം തോന്നിയില്ലെന്നും
വിമന്‍ നഗർ പോലീസ് സ്റ്റേഷനിലെ മുതിർന്ന പോലീസ് ഇൻസ്പെക്ടർ ഗജനൻ പവാർ പറഞ്ഞു.46 കാരിയുടെ മകളാണ് ഇക്കാര്യത്തിൽ സൈബർ സെല്ലില്‍ പരാതി നൽകിയത്.
പിതാവ് അടുത്തിടെ ഒരു വിദേശ രാജ്യത്ത് പോയിരുന്നുവെന്നും യാത്രയ്ക്ക് ശേഷം ഗുരുതരമായ രോഗാവസ്ഥയിലായെന്നുമായിരുന്നുമായിരുന്നു സന്ദേശം. ചികിത്സയ്ക്ക് പണം ആവശ്യമാണെന്നും സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 420 (ചതി), ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ 66 (സി), 6 (ഡി) വകുപ്പുകൾ പ്രകാരം വിമന്റൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.