നാരായണ്‍പുർ- ഛത്തീസ്ഗഢില്‍ പോലീസുകാര്‍ സഞ്ചരിച്ച ബസ് സ്ഫോടനത്തില്‍ കത്തിയതിനെ തുടർന്ന് അഞ്ച് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.നക്സലുകളാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്.
നാരായണ്‍പൂർ ജില്ലയിലാണ് സംഭവം. ബസില്‍ 27 ഡിആർജി ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. നക്സലുകള്‍ക്കെതിരായ സൈനിക നടപടിക്കുശേഷം മടങ്ങിവരുമ്പോള്‍ കന്‍ഹർഗാവ് ഗ്രാമത്തിലായിരുന്നു സ്ഫോടനമെന്ന് ഡിജിപി ഡി.എം. അവാസ്തി പറഞ്ഞു.