ന്യൂദൽഹി- ഭാര്യയെ പറ്റിച്ച് വിദേശത്തേക്ക് കടന്നുകളയുന്ന പ്രവാസി ഭർത്താക്കൻമാരെ നിർബന്ധമായും അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചുള്ള ഹരജിയിൽ അടുത്ത ജൂലൈയിൽ അന്തിമ വാദം കേൾക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രവാസി ലീഗൽ സെൽ ഉൾപ്പെടെ നൽകിയ മൂന്ന് ഹരജികളിൽ കേന്ദ്ര സർക്കാറിനും വിവിധ മന്ത്രാലയങ്ങൾക്കും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. ആറ് ആഴ്ച്ചക്കകം മറുപടി നൽകാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.