കഴിഞ്ഞയാഴ്ച മലപ്പുറത്തെ മൂന്ന് പെണ്‍കുട്ടികള്‍ നടുറോഡില്‍ ഫളാഷ് മോബ് കളിച്ചപ്പോഴാണ് ജിമിക്കി കമ്മലിനെ കുറിച്ച് നാം അവസാനമായി കേട്ടത്. ഈ ജനപ്രിയ പാട്ടിനൊത്ത് ചുവടുവെക്കാന്‍ ഇനി ആരും ബാക്കിയുണ്ടാവില്ലെന്ന് കരുതിയിരിക്കുന്നതിനിടെയാണ് പുതിയൊരു വീഡിയോ കൂടി വൈറലായത്. സാക്ഷാല്‍ ജാക്കി ചാനും ഈ പാട്ടിനൊത്ത് ആടുന്ന വീഡിയോ ആണ് പുതിയ തരംഗം. യുട്യൂബില്‍ മൂന്ന് മാസം മുമ്പ് അപ് ലോഡ് ചെയ്തതാണെങ്കിലും ജാക്കി ചാന്റെ ജിമ്മിക്കി കമ്മല്‍ ഡാന്‍സ് ഹിറ്റായി മാറിയിരിക്കുകയാണ്. ഇതിനകം ഒന്നേകാല്‍ ലക്ഷം പേര്‍ ഇതു കണ്ടു കഴിഞ്ഞു.
കുങ്ഫു യോഗ എന്ന സിനിമയിലെ ഗാന രംഗത്തിലെ ചാന്റെ പ്രകടനത്തെയാണ് മാസ്റ്റര്‍ എഡിറ്റ്സ് എന്ന യുട്യൂബ് ചാനലുകാര്‍ ജിമിക്കി കമ്മലുമായി വിദഗ്ധമായി കോര്‍ത്തിണക്കിയിരിക്കുന്നത്. ജിമിക്കി കമ്മലിനു വേണ്ടി തന്നെ ജാക്കി ചാന്‍ ചെയ്ത നൃത്ത ചുവടുകളാണോ എന്നു തോന്നിപ്പോകുന്ന എഡിറ്റിങ് വൈദഗ്ധ്യം. കണ്ടു നോക്കൂ...