ന്യൂദല്‍ഹി- ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കോവിഡ്. വൈറസ് ബാധ സ്ഥിരീകരിച്ച ഇദ്ദേഹത്തെ ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധിതൃതര്‍ പറഞ്ഞു.
ബജറ്റ് സമ്മേളനത്തിനിടെയാണ് സ്പീക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 19ന് കോവിഡ് സ്ഥിരീകരിച്ച സ്പീക്കറെ തൊട്ടടുത്ത ദിവസം തന്നെ എയിംസില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.