ബെംഗളൂരു- അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന രാമക്ഷേത്ര നിര്‍മാണം ഭാരത്തിന്റെ ആന്തരിക ശക്തിയെ ഉത്തേജിപ്പിക്കുമെന്ന് ബെഗളൂരുവില്‍ നടക്കുന്ന ആര്‍ എസ് എസിന്റെ വാര്‍ഷിക യോഗം പാസാക്കിയ പ്രമേയം. ആര്‍എസ്എസിന്റെ സുപ്രധാന നേതാക്കള്‍ മാത്രം പങ്കെടുത്ത അഖില്‍ ഭാരതീയ പ്രതിനിധി സഭയില്‍ രണ്ടു പ്രമേയങ്ങളാണ് പാസാക്കിയത്. ആര്‍എസ്എസ് പ്രചാരക് കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത മതചടങ്ങുകളോടെയാണ് 2020 ഓഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തുടങ്ങിയത്.
ഇത് ഭാരതത്തിന്റെ ആന്തരിക ശക്തിയുടെ പ്രകടനമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ ചടങ്ങ് ആത്മീയ ഉണര്‍ച്ചയുടേയും ദേശീയ ഉദ്ഗ്രഥനത്തിന്റേയും സമര്‍പ്പണത്തിന്റേയും സാമൂഹിക ചേര്‍ച്ചയുടേയും സവിശേഷ പ്രതീകമായെന്നും യോഗം വിലയിരുത്തി. ശ്രീ രാമനുമായി രാജ്യം ഒന്നടങ്കം എല്ലായ്‌പ്പോഴും വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ പ്രചരണം തെളിയിച്ചതായും പ്രമേയം പറയുന്നു.