ഗുരുവായൂര്‍- യുവ താരം അപ്പാനി ശരത്ത് നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം മിഷന്‍ സി പെരുന്നാളിന് തിയറ്ററുകളില്‍. വിനോദ് ഗുരുവായൂരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. തമിഴിലും ചിത്രം റിലീസ് ചെയ്യും. എം സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മിക്കുന്ന ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക. സംവിധായകന്‍ ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് ചിത്രത്തില്‍ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയാകുന്ന ചിത്രമാണിത്.ചിത്രത്തിന്റെ ഛായാഗ്രഹണം, സുശാന്ത് ശ്രീനിയാണ്?. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.