വാഷിംഗ്ടണ്‍- കൗമാരപ്രായത്തില്‍ താന്‍ പീഡനത്തിന് ഇരായായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ഗായികയും നടിയുമായ ഡെമി ലൊവാറ്റോ. പീഡിപ്പിച്ച വ്യക്തിയുമായി വീണ്ടും തനിക്കു സഹകരിക്കേണ്ടി വന്നെന്നും എന്നാല്‍ അയാള്‍ക്ക് ഒരിക്കലും അതേക്കുറിച്ച് ഒരു കുറ്റബോധവും തോന്നിയില്ലെന്നും 2000ത്തിന് അവസാനമാണ് സംഭവം നടന്നതെന്നും ഡെമി പറഞ്ഞു. അതേസമയം, ആരാണ് തന്നെ പീഡിപ്പിച്ചതെന്ന് ഡെമി വെളിപ്പെടുത്തിയില്ല. ഡെമി ലൊവാറ്റോ ഡാന്‍സിംഗ് വിത് ദ് ഡെവിള്‍ എന്ന പേരില്‍ യൂ ട്യൂബില്‍ സംപ്രേഷണം ചെയ്യുന്ന ഡോക്യു സിരീസിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
28കാരിയായ ഗായിക മുന്‍പും മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചും വിഷാദ രോഗത്തെക്കുറിച്ചും ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ചും തുറന്നു പറ!ഞ്ഞിട്ടുണ്ട്. കൗമാരത്തിലെ പീഡനത്തിനൊടുവിലാണ് തനിക്കു കന്യകാത്വം നഷ്ടപ്പെട്ടത്. ആ സംഭവത്തിന് ഒരു മാസത്തിനു ശേഷം ഞാന്‍ അയാളെ വിളിച്ചു. എന്നാല്‍, ഒന്നും സംഭവിക്കാത്തതു പോലെയായിരുന്നു പ്രതികരണം. അതെന്നെ വീണ്ടും ആശങ്കയിലാഴ്ത്തി. അന്നത്തെ ദുരനുഭവം ഓര്‍ത്ത് പിന്നീട് പല തവണ ഞാനെന്റെ തലയില്‍ അടിച്ചിട്ടുണ്ട്. സ്വയം നിയന്ത്രിക്കാനും വളരെയേറെ ബുദ്ധിമുട്ടി. അതൊരു പീഡനം ആയിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും എനിക്ക് എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു. ഡിസ്‌നി ചാനലുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കിടെയാണു കന്യകാത്വം നഷ്ടപ്പെട്ടത് - ഡെമി പറഞ്ഞു.
പരസ്പര സമ്മതത്തോടെയായിരുന്നു അന്നത്തെ അനുഭവം. എന്നാല്‍, അതൊരു പീഡനമാണെന്ന് മനസ്സിലാക്കാന്‍ വൈകിപ്പോയി.ഞാന്‍ പൂര്‍ണമായും ശാരീരിക ബന്ധത്തിനു തയ്യാറായിരുന്നില്ല. പാടില്ലെന്ന് വിലക്കിയെങ്കിലും അയാള്‍ അതൊന്നും ചെവിക്കൊണ്ടില്ല. പീഡനത്തിലൂടെ കന്യകാത്വം നഷ്ടപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍, അപ്പോഴേക്കും എല്ലാം വൈകിപ്പോയിരുന്നു. ആ മുറിയില്‍ സ്വയം ശപിച്ച് ഞാന്‍ മണിക്കൂറുകള്‍ ചെലവഴിച്ചു ഡെമി പറഞ്ഞു.ദുരനുഭവങ്ങള്‍ ഉണ്ടായവര്‍ അതേക്കുറിച്ചു തുറന്നുപറയണം. എന്നാല്‍ മാത്രമേ അവര്‍ക്കു സ്വാതന്ത്ര്യവും സമാധാനവും ലഭിക്കൂ. അതിനുവേണ്ടിയാണ് ഞാന്‍ എന്റെ ജീവിതകഥ തുറന്നുപറയുന്നത് ലൊവാറ്റോ വ്യക്തമാക്കി.