മൂരാട്- മലയാളികളുടെ പ്രിയ നടി സംയുക്ത മേനോന്‍ തെലുങ്കില്‍ ചുവടുറപ്പിക്കാനൊരുങ്ങുകയാണ്. മലയാളത്തിലെ ശ്രദ്ധേയമായ വേഷങ്ങള്‍ക്കൊപ്പം തമിഴിലും മുഖം കാണിച്ച സംയുക്ത തെലുങ്ക് സൂപ്പര്‍താരം സായ് ധരം തേജിന്റെ നായികയായിട്ടാണ് അടുത്ത ചിത്രത്തില്‍ എത്തുന്നത്. കാര്‍ത്തിക് സംവിധാനം ചെയ്യുന്ന ചിത്രം പിരിയോഡിക് ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്.നിര്‍മ്മാതാവും നടനുമായ കല്യാണ്‍റാമിനൊപ്പമാണ് തെലുങ്കില്‍ സംയുക്ത അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.സംയുക്ത ചെയ്ത കഥാപാത്രങ്ങളില്‍ ആകൃഷ്ടനായാണ് കാര്‍ത്തിക് തന്റെ ചിത്രത്തില്‍ സംയുക്തയെ പരിഗണിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീവണ്ടി, ലില്ലി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടിയ നടിയാണ് സംയുക്ത.ഇതിനിടെ തമിഴിലും അരങ്ങേറി. ജയസൂര്യ നായകനായ വെള്ളമാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. എരിഡ, വോള്‍ഫ് തുടങ്ങിയവയാണ് സംയുക്തയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.