മുംബൈ- അബദ്ധത്തില്‍ ഫോണ്‍ നമ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് കോളുകള്‍ കൊണ്ട് രക്ഷിയില്ലാതായെന്ന് നടി അനന്യ പാണ്ഡെ.
ഇളയ സഹോദരി റൈസയാണ് വരുംവരായ്കകള്‍ ആലോചിക്കാതെ തന്റെ ഫോണ്‍ നമ്പര്‍ പരസ്യമാക്കിയത്.
ഫിലിം നിര്‍മാതാവാകാന്‍ കൊതിക്കുന്ന റൈസ തയാറാക്കിയ ഹ്രസ്വ ചിത്രത്തിലൂടെയാണ് അനന്യയുടെ നമ്പറും വിവരങ്ങളും പരസ്യമായത്.യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വിഡിയോയില്‍ തന്റെ വ്യക്തി വിവരങ്ങളുണ്ടെന്ന കാര്യം അവള്‍ ശ്രദ്ധിച്ചില്ലെന്ന് അനന്യ പറഞ്ഞു.
എങ്ങനെയാണ് ആളുകള്‍ അത് കണ്ടെത്തിയതെന്ന് അറിയില്ല. നിരന്തരം അനാവശ്യ കോളുകള്‍ വന്നതിനെ തുടര്‍ന്നാണ് ശ്രദ്ധിച്ചത്.
ഒടുവില്‍ യുട്യൂബില്‍ നിന്ന് വിഡിയോ ഡിലീറ്റ് ചെയ്ത ശേഷം പുതുതായി അപ് ലോഡ് ചെയ്തുവെന്നും നടി വെളിപ്പെടുത്തി.