ന്യൂദല്‍ഹി- ഇന്ത്യയിലൂടനീളമുള്ള ടോള്‍ ബൂത്തുകള്‍ ഒരു വര്‍ഷത്തിനകം വിസ്മൃതിയിലേക്ക് മറയുമെന്നും ട്രാഫിക് കുരുക്കില്ലാത്ത, ടോള്‍ നല്‍കാനായി കാത്തിക്കെട്ടിക്കിടക്കേണ്ടതില്ലാത്ത ഗതാഗത സൗകര്യം വരുമെന്നും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പകരമായി ജിപിഎസ് അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് നടപ്പിലാക്കുക. ഇതിലൂടെ വാഹനങ്ങളെ ട്രാക്ക് ചെയ്ത് ടോള്‍ തുക ഈടാക്കാന്‍ സാധിക്കും. ഇതു പൂര്‍ണതോതില്‍ നടപ്പിലാകുന്നതോടെ തടസ്സങ്ങളിലാത്ത യാത്ര സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
ജിപിഎസ് ഇമേജിങ് സാങ്കേതിക വിദ്യയിലൂടെയാണ് ടോള്‍ പണം ഇടാക്കുകയെന്നും മന്ത്രി അറിയിച്ചു. റഷ്യയുടെ സഹായത്തോടെയാണ് ഈ ജിപിഎസ് സംവിധാനം ഒരുക്കുന്നത്. ടോള്‍ തുക വാഹന ഉടമകളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടു പിടിക്കുമെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു.