തിരുവനന്തപുരം-മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന നായികമാരില്‍ ഒരാളായിരുന്നു ആനി. മഴയെത്തും മുന്‍പെ പോലുളള സിനിമകളാണ് ആനിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെയായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് പത്തിലധികം സിനിമകളില്‍ ആനി മോളിവുഡില്‍ അഭിനയിച്ചു. 1996ല്‍ സംവിധായകന്‍ ഷാജികൈലാസുമായുളള പ്രണയ വിവാഹത്തോടെ സിനിമ വിടുകയായിരുന്നു താരം.
കിരീടമില്ലാത്ത രാജാക്കന്മാര്‍ ആയിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. വിവാഹ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആനി വീണ്ടും ചാനല്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. നടി ആദ്യമായി അവതാരകയായ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിനിസ്‌ക്രീന്‍ അരങ്ങേറ്റത്തിന് പുറമെ സിനിമയിലേക്കുളള തിരിച്ചുവരവിനെ കുറിച്ചും നടിയോട് പലരും ചോദിക്കുന്നുണ്ട്. സിനിമ വിട്ടതിനെ കുറിച്ചും ഷാജി കൈലാസുമായുളള വിവാഹത്തെ കുറിച്ചും ഒരഭിമുഖത്തില്‍ നടി മനസുതുറന്നിരുന്നു. ജോയിന്‌റ് ഫാമിലിയിലാണ് താന്‍ വളര്‍ന്നതെന്ന് ആനി പറയുന്നു. ഞാന്‍ 8ല്‍ പഠിക്കുമ്പോഴാണ് അമ്മ മരിച്ചത്.ആ ഗ്യാപ്പ് അറിയാതെയാണ് വളര്‍ന്നത്.
വിവാഹ ശേഷം അഭിനയിക്കുന്നതില്‍ അന്നേ താല്‍പര്യമില്ലായിരുന്നു, അതേകുറിച്ച് ചേട്ടനോട് പറഞ്ഞിരുന്നു, ലൊക്കേഷനില്‍ വെച്ച് ഷാജി കൈലാസിനെ കാണാറുണ്ടായിരുന്നു. അമ്മയുടെ യോഗത്തിനൊക്കെ കാണാറുണ്ടായിരുന്നു. മഴയെത്തുംമുന്‍പെ കണ്ട് അദ്ദേഹം അഭിനന്ദനം അറിയിച്ചിരുന്നു. ആനി പറയുന്നു. എനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമാണ്. അത് താനാണെങ്കില്‍ എന്ത് ചെയ്യുമെന്നായിരുന്നു അന്ന് ചോദിച്ചത്. അങ്ങനെയാണ് പ്രണയം പറഞ്ഞത്. ക്രിസ്ത്യാനി രീതികളില്‍ നിന്നും മാറി ഹിന്ദു കുടുംബത്തിലേക്ക് വന്നതില്‍ ചെറിയ ആശങ്കയുണ്ടായിരുന്നു. പെട്ടെന്ന് എല്ലാമായി അഡ്ജസ്റ്റ് ചെയ്യാനായി.ഇപ്പോഴും അന്നദാതാവ് സിനിമ തന്നെയാണെന്നും ഷാജി കൈലാസും ആനിയും പറഞ്ഞു. വിവാഹ ശേഷം കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി തീരുമാനിക്കുകയായിരുന്നു. മകന് പേരിട്ടതിനെ കുറിച്ചും ആനിയും ഷാജി കൈലാസും മനസുതുറന്നു. ആറാം തമ്പുരാന്‍ കത്തിനില്‍ക്കുന്നതിനിടെയിലായിരുന്നു മകന്‍ ജനിച്ചത്. അങ്ങനെയാണ് ആ പേരിട്ടത്. അച്ഛന്റെ സ്വഭാവം അതേപോലെ അവന് കിട്ടിയിട്ടുണ്ടെന്നും ആനി പറയുന്നു