ബെലഗാവി- യുവതിയോടൊപ്പമുള്ള സെക്സ് സിഡി പുറത്തുവന്നതിനെ തുടർന്ന് കർണാടകയില്‍ മന്ത്രി രാജിവെച്ച കേസില്‍ പുതിയ ട്വിസ്റ്റ്. യുവതിയെ മാർച്ച് രണ്ട് മുതല്‍ കാണാനില്ലെന്ന അച്ഛന്‍റെ പരാതിയില്‍ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. കർണാടക മുൻ മന്ത്രി രമേശ് ജർകിഹോളിക്കൊപ്പമുള്ള യുവതിയുടെ വിഡോയ ഈ മാസം ആദ്യമാണ് പുറത്തുവനനത്. മകളെയും ബംഗളൂരുവിൽ നിന്ന് തട്ടിക്കൊണ്ടുപോയതുപോലെ തങ്ങളുടെ ജീവനും അപകടത്തിലാകുമെന്ന് ഭയപ്പെടുന്നതായി മാതാപിതാക്കള്‍ ബെല്‍ഗാവി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
മകളെ തട്ടിക്കൊണ്ടുപോയതായി ചൊവ്വാഴ്ച വൈകിട്ട്ടാണ് പിതാവ് പരാതി നൽകിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിക്രം ആപ്‌തെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഐപിസി സെക്ഷൻ 363, 368, 343, 346, 354, 506 വകുപ്പുകള്‍ പ്രകാരമാണ് കേസുടുത്തിരിക്കുന്നത്.
മാർച്ച് രണ്ടിന് സിഡി പുറത്തിറങ്ങിയപ്പോൾ തന്നെ മകളെ തട്ടിക്കൊണ്ടുപോയതായും അവളുമായി സംസാരിച്ച അവസാന ദിവസം അതായിരുനനുവെന്നും പിതാവ് പരാതിയിൽ പറയുന്നു.
വീഡിയോയിൽ താനല്ലെന്നും തന്നെപ്പോലെ തോന്നിക്കുന്ന ഒരാളെ വീഡിയോയിൽ ഉപയോഗിച്ചതായാണ് തോന്നുന്നതെന്നും മകള്‍ പറഞ്ഞതായി അമ്മ പറയുന്നു.
മോശം വീഡിയോ ക്ലിപ്പുകളിൽ അഭിനയിക്കാൻ മകളെ നിർബന്ധിച്ചതായി സംശയിക്കുന്നുവെന്ന് പിതാവ് പരാതിയില്‍ പറഞ്ഞു. മകളെ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ പോലീസ് നടപടിയെടുക്കണമെന്നും തങ്ങള്‍ പാവങ്ങളാണെന്നും യാതൊരു സ്വാധീനവുമില്ലെന്നും പരാതിയില്‍ പറഞ്ഞു.
ജീവൻ അപകടത്തിലാണെന്നും മകളെ തട്ടിക്കൊണ്ടുപോയതായും കുടുംബം പുറത്തുവിട്ട രണ്ട് മിനിറ്റ് ക്ലിപ്പിൽ വ്യക്തമാക്കി.