Sorry, you need to enable JavaScript to visit this website.

പത്തു വയസ്സുകാരനെ രക്ഷിക്കുന്നതിനിടെ നാലു പേർ കൂടി സെപ്റ്റിക് ടാങ്കില്‍ വീണു മരിച്ചു

ആ​ഗ്ര-  ഉ​ത്ത​ർ​പ്ര​ദേ​ശി​ല്‍ മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേർ സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ് മുങ്ങി മ​രി​ച്ചു. ആ​ഗ്ര ഫ​തേ​ഹാ​ബാ​ദി​ലെ പ്ര​താ​പ്‌​പു​ര​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​ത്തു​വ​യ​സു​കാ​ര​ൻ അ​നു​രാ​ഗ് ആ​ണ് ആ​ദ്യം സെ​പ്റ്റി​ക് ടാ​ങ്കി​ൽ വീ​ണ​ത്. സോനു (25), രാം ഖിലാഡി, ഹരിമോഹന്‍ (16) അവിനാശ് (12) എന്നിവരാണ് മരിച്ച മറ്റുള്ളവർയ

അ​നു​രാ​ഗി​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മ​റ്റു​ള്ള​വ​രും ടാ​ങ്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.  നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അതീവ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് മരിച്ചവരുടെ  കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം സഹായധനം അനുവദിച്ചു.

Latest News