ആഗ്ര- ഉത്തർപ്രദേശില്‍ മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെ അഞ്ച് പേർ സെപ്റ്റിക് ടാങ്കിൽ വീണ് മുങ്ങി മരിച്ചു. ആഗ്ര ഫതേഹാബാദിലെ പ്രതാപ്പുരയിലായിരുന്നു സംഭവം. പത്തുവയസുകാരൻ അനുരാഗ് ആണ് ആദ്യം സെപ്റ്റിക് ടാങ്കിൽ വീണത്. സോനു (25), രാം ഖിലാഡി, ഹരിമോഹന്‍ (16) അവിനാശ് (12) എന്നിവരാണ് മരിച്ച മറ്റുള്ളവർയ
അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റുള്ളവരും ടാങ്കിലേക്ക് വീഴുകയായിരുന്നു. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു സംഭവം. നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതീവ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം സഹായധനം അനുവദിച്ചു.