വൈക്കം- മമ്മൂട്ടിയുടെ മികച്ച വിജയചിത്രങ്ങളുടെ സംവിധായകനാണ് സിദ്ദിക്ക്. ഹിറ്റ്‌ലർ, ക്രോണിക് ബാച്ച്‌ലർ, ഭാസ്‌കർ ദി റാസ്‌കൽ തുടങ്ങിയ തകർപ്പൻ ഹിറ്റുകൾ മമ്മൂട്ടി സിദ്ദിക്ക് ടീം നൽകിയിട്ടുണ്ട്. ഇതിൽ ഹിറ്റ്‌ലറുടെ തിരക്കഥയുമായി മമ്മൂട്ടിയുടെ വീട്ടിൽ നാലഞ്ചുതവണ താനും ലാലും ചെന്നെങ്കിലും വായിച്ചുകേൾക്കാൻ അദ്ദേഹം തയ്യാറായില്ലെന്ന് സിദ്ദിക്ക് പറയുന്നു. ഷൂട്ടിംഗിൻറെ തലേദിവസം പോലും തിരക്കഥ വായിച്ചുനോക്കാൻ മമ്മൂട്ടി തയ്യാറായില്ല സിദ്ദിക്ക് പറയുന്നു. വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിദ്ദിക്ക് ഇക്കാര്യം വ്യക്തമാക്കിയത്.
തിരക്കഥയുമായി മദ്രാസിലെ വീട്ടിൽ ചെന്നപ്പോഴെല്ലാം മമ്മൂക്ക കഥ മാത്രം പറയാൻ സമ്മതിച്ചില്ല. രാവിലെ ചെന്നാൽ ഭക്ഷണമൊക്കെ തന്നെ വൈകുന്നേരം വരെ മറ്റ് പലതും സംസാരിച്ചിരിക്കും. ഇപ്പോൾ പറയേണ്ട, പിന്നെ കേൾക്കാം എന്നായിരുന്നു എപ്പോഴത്തെയും മറുപടി. ഒടുവിൽ ഷൂട്ടിംഗിന്റെ തലേദിവസവും തിരക്കഥയുമായി ഞങ്ങൾ പോയി. അന്നും കഥ കേൾക്കാൻ മമ്മൂക്ക മടിച്ചെങ്കിലും ഞങ്ങൾ വിട്ടുപോന്നില്ല. രാത്രി ഇരുന്ന് തിരക്കഥ മുഴുവൻ വായിച്ചുകേൾപ്പിച്ചിട്ടാണ് മടങ്ങിയത്' സിദ്ദിക്ക് പറയുന്നു