ഇരുചക്ര മുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി, ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4 വി മോട്ടോർ സൈക്കിൾ വിപണിയിൽ അവതരിപ്പിച്ചു. വർധിത ശക്തിയും ഉയർന്ന ടോർക്കും തികഞ്ഞ റേസിങ്ങ് കരുത്താണ് ലഭ്യമാക്കുന്നത്. സമാനതകൾ ഇല്ലാത്ത പ്രകടനക്ഷമതയും 17.63 പിഎസ് ഊർജവും ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4 വിയെ, ഏറ്റവും കരുത്താർന്ന മോട്ടോർ സൈക്കിളാക്കി മാറ്റുന്നു. ഏറ്റവും മികച്ച റൈഡിംഗ് അനുഭവമാണ് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ, പുതിയ മോട്ടോർ സൈക്കിൾ നൽകുന്നതെന്ന് ടിവിഎസ് മോട്ടോർ കമ്പനി, പ്രീമിയം മോട്ടോർ സൈക്കിൾസ് മാർക്കറ്റിംഗ് തലവൻ മെഘാശ്യാം ഡിഗോളെ പറഞ്ഞു.
159.7 സിസി, സിംഗിൾ സിലിണ്ടർ 4വാൽവ്, ഓയിൽ കൂൾഡ് എൻജിനാണ് ടിവിഎസ് ആർടിആർ 160 4 വിയുടെ കരുത്ത്. 9250 ആർപിഎമ്മിൽ 17.63 പിഎസും 7250 ആർപിഎമ്മിൽ 14.73 എൻഎം ടോർക്കുമാണ് പ്രത്യേകത. 5 സ്പീഡ് സൂപ്പർസ്ലിക് ഗിയർ ബോക്‌സാണ് പുതിയ ബൈക്കിന്റെ മറ്റൊരു കരുത്ത്. കാർബൺ ഫൈബർ പാറ്റേണോടു കൂടിയ ഡ്യുവൽ ടോൺ സീറ്റ് ഏറെ ശ്രദ്ധേയമാണ്. എൽഇഡി ഹെഡ്‌ലാമ്പ് ഒരു പ്രീമിയം അപ്പീലാണ് നൽകുക. രണ്ടു കിലോഗ്രാം കുറച്ച് ഭാരം ലഘൂകരിച്ചിട്ടുണ്ട്. ഡിസ്‌ക് പതിപ്പിന്റെ ഭാരം 147 കിലോഗ്രാമും ഡ്രം പതിപ്പിന്റെ ഭാരം 145 കി.ലോഗ്രാമും ആണ്. റേയ്‌സിങ്ങ് റെഡ്, നൈറ്റ് ബ്ലാക്, മെറ്റാലിക് ബ്ലൂ എന്നീ നിറങ്ങളിൽ ലഭ്യം. ഡിസ്‌ക് പതിപ്പിന്റെ വില 110,320 രൂപയും ഡ്രം പതിപ്പിന്റെ വില 107,270 രൂപയുമാണ്.