ന്യൂദൽഹി- കുടിയേറ്റ തൊഴിലാളികൾക്ക് തങ്ങളുടെ അടുത്തുള്ള റേഷൻ കടകൾ കണ്ടെത്താനും ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ ലഭ്യമാക്കാനുമായി സർക്കാർ പുതിയൊരു ആപ്ലിക്കേഷൻ പുറത്തിറക്കി. മേരാ റേഷൻ എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. തുടക്കത്തിൽ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ആപ്ലിക്കേഷൻ ലഭ്യമാകും. പിന്നീട് 14 ഭാഷകളിൽ ലഭ്യമാക്കും. നാഷണൽ ഇൻഫോമാറ്റിക് സെന്ററാണ് ഈ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്.
സർക്കാരിന്റെ പുതിയ നയമായ 'ഒരു രാജ്യം ഒരു റേഷൻ' നടപ്പാക്കുന്നതിന്റെ ഭാഗംകൂടിയാണിത്. ഏതൊരു ഇന്ത്യൻ പൌരനും രാജ്യത്ത് എവിടെ നിന്നും റേഷൻ വാങ്ങാൻ സൌകര്യമൊരുക്കുന്ന സംവിധാനമാണിത്. ഇത് കുടിയേറ്റ തൊഴിലാളികൾക്കാണ് കൂടുതൽ ഉപകാരപ്രദമാകുക. തുടക്കത്തിൽ നാല് സംസ്ഥാനങ്ങളിലാണ് വൺ നേഷൻ വൺ റേഷൻ കാർഡ് സംവിധാനം ആദ്യം കൊണ്ടുവന്നത്. പിന്നീടിത് 2020 ഡിസംബറിൽ ബാക്കി സംസ്ഥാനങ്ങളിലേക്കു കൂടി ബാധകമാക്കി.