മുംബൈ-വെബ് സീരിസ് 'ബോംബെ ബീഗംസ്'നെതിരെ കടുത്ത വിമര്‍ശനവുമായി കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സ്ഥാപനമായ എന്‍.സി.പി.സി.ആര്‍. രംഗത്തെത്തി. പരിപാടിയുടെ പ്രക്ഷേപണം നിര്‍ത്തിവെയ്ക്കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ബോംബെ ബീഗം നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കം ചെയ്യണമെന്നും 24 മണിക്കൂറിനുള്ളില്‍ അണിയറ പ്രവര്‍ത്തകര്‍ വിശദീകരണം നല്‍കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിടുണ്ട്.ഈ വെബ് സീരിസില്‍ കുട്ടികളെ വളരെ മോശമായി ചിത്രീകരിക്കുന്നുണ്ട്. കുട്ടികളുടെ അനുചിതമായ ചിത്രീകരണത്തെ എതിര്‍ത്ത കമ്മീഷന്‍, ഇത്തരത്തിലുള്ള ഉള്ളടക്കം യുവമനസ്സുകളെ മലിനമാക്കുമെന്നും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും ചൂഷണം ചെയ്യുന്നതിനും കാരണമാകുമെന്നും ചൂണ്ടിക്കാട്ടി. കൂടാതെ ചെറുപ്രായക്കാരില്‍ ലൈംഗിക ചൂഷണവാസന വളര്‍ത്താനും ഇത്തരം പ്രവണതകളെ നിസാരമായി കാണുവാനും ഈ സീരീസ് വഴിതെളിയ്ക്കുമെന്നും നോട്ടീസില്‍ പറയുന്നു.
ചെറുപ്രായക്കാര്‍ക്കിടെയിലെ കാഷ്വല്‍ സെക്‌സ് ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് വെബ് സീരിസ് നിര്‍മ്മിച്ചിരിക്കുന്നതെന്നും കമ്മീഷന്‍ ആരോപിച്ചു.
അതിനാല്‍, സീരീസിന്റെ സംപ്രേഷണം ഉടന്‍ നിര്‍ത്തിവെയ്ക്കണമെന്നും 24 മണിക്കൂറിനുള്ളില്‍ വിശദീകരണ റിപ്പോര്‍ട്ട് നല്‍കാന്‍ നെറ്റ്ഫഌക്‌സ് തയ്യാറാകണമെന്നും കമ്മീഷന്‍ നോട്ടീസില്‍ പറയുന്നു.ബോംബെ ബീഗംസ്, സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് സ്ത്രീകളുടെ ജീവിതമാസ്പദമാക്കിയാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഇവര്‍ അഞ്ചുപേരും ജീവിതത്തില്‍ വ്യത്യസ്തമായ കാര്യങ്ങള്‍ ആഗ്രഹിക്കുന്നുവന്നതാണ് ഇതിവൃത്തം. അവംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത വെബ് സീരീസ് വനിതാദിനമായ മാര്‍ച്ച് 8 നാണ് നെറ്റ്ഫഌക്‌സില്‍ റിലീസ് ചെയ്തത്.പൂജ ഭട്ട്, ഷഹാന ഗോസ്വാമി, അമൃത സുഭാഷ്, പ്ലബിത ബോര്‍താക്കൂര്‍, ആധ്യ ആനന്ദ്, രാഹുല്‍ ബോസ്, ഇമാദ് ഷാ, തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.