താനെ- ആളുകളെ വിളിച്ചുകൂട്ടി കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ചയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ഡോംബിവലിയിലെ വീട്ടില്‍ 30 കാരനായ കിരണ്‍ മാത്രെയാണ് പോത്തിന്റെ ജന്മദിനാഘോഷം സംഘടിപ്പിച്ചത്.
പരിപാടിയില്‍ പങ്കെടുത്തവര്‍ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.