Sorry, you need to enable JavaScript to visit this website.

പൃഥ്വിരാജിന്റെ ഏറ്റവും വലിയ ഫാനാണ്'; കൃഷ്ണകുമാറിനെ തള്ളി അഹാന

തലശേരി- തന്റെ അച്ഛനും നടനുമായ കൃഷ്ണകുമാറിന്റെ പ്രസ്താവനകളെ തള്ളി നടി അഹാന കൃഷ്ണ. താന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല എന്നും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും തന്നെ അകറ്റി നിര്‍ത്തണമെന്നും അഹാന തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറികളിലൂടെയാണ് പറയുന്നത്.
അഹാനയുടെ വാക്കുകള്‍:
'ഞാന്‍ ചിത്രത്തിലേയില്ല. ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. സംസാരിച്ചിരിക്കുന്ന ആളുകള്‍ക്ക് ഞാനുമായി ബന്ധമുണ്ടായേക്കാം. അത് എപ്പോഴും വേറൊരു വ്യക്തിയുടെ അഭിപ്രായം തന്നെയാണ്. എന്നെ ഇതില്‍ ഉള്‍പ്പെടുത്തരുത്. എനിക്കീ നാടകവുമായി യാതൊരു ബന്ധവുമില്ല. ഞാന്‍ ഇപ്പോള്‍ പോണ്ടിച്ചേരിയിലാണ്. എല്ലാമില്‍ നിന്നും വഴിമാറി നില്‍ക്കുകയാണ്. നിങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിവില്ലെങ്കില്‍ ഞാന്‍ പറയുന്നത് അവഗണിക്കുക. എന്റെ മുഖമോടെയുള്ള എന്തെങ്കിലും വാര്‍ത്ത ഇതുമായി ബന്ധപ്പെട്ട് കണ്ടിട്ടുണ്ടെങ്കിലും അതവഗണിക്കുക. ഞാനുമായി അതിനു ഒരു ബന്ധവുമില്ല. എല്ലാവര്‍ക്കും ഒരു വ്യക്തത കിട്ടാന്‍ വേണ്ടി പറയുകയാണ്. ഞാന്‍ പൃഥ്വിരാജിന്റെ വലിയ ഫാനാണെന്നുള്ള കാര്യം ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് അതങ്ങനെയല്ല എന്ന് കാണിക്കുന്ന, ദേഷ്യം വരുത്തുന്ന, വാര്‍ത്തകള്‍ കൊണ്ടുവരാതിരിക്കുക. പൃഥ്വിരാജ് നടനായത് മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ ഒരു ഹ്യൂജ് ഫാനാണ്. ഞാന്‍ എന്നും അങ്ങനെ തന്നെയായിരിക്കും. എന്റെ മുഖം തംബ്‌നെയില്‍ ആയി വച്ചുകൊണ്ടുള്ള ആവശ്യമില്ലാത്ത വാര്‍ത്തകള്‍ കാണുന്നത് അല്‍പ്പം അറപ്പുളവാക്കുന്ന കാര്യമാണ്. ഞാന്‍ ശരിക്കും പൃഥ്വിരാജിനെ ഒരുപാട് ഇഷ്ടപ്പെടുന്നു. അദ്ദേഹത്തോട് ഒരുപാട് ബഹുമാനവുമുണ്ട്'.
ബിജെപിക്കാരന്റെ മകളായതിനാല്‍ തന്റെ മകള്‍ അഹാനയെ 'ഒരു സിനിമയില്‍' നിന്നും മാറ്റിനിര്‍ത്തി എന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. ഒരു വലിയ നടന്റെ' ചിത്രത്തില്‍ നിന്നുമാണ് അഹാനയെ ഒഴിവാക്കിയതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.വിഷയം വിവാദമായതിനെ തുടര്‍ന്ന് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷാ വിശദീകരണവുമായി രംഗത്ത് വരികയും ചെയ്തു. അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടല്ലെന്നും പൃഥ്വിരാജിന് വിഷയത്തില്‍ പങ്കില്ലെന്നുമാണ് ബാദുഷാ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

Latest News