Sorry, you need to enable JavaScript to visit this website.

ഒരു കാലത്ത് എന്റെ ശരീരഭാരം ദേശീയ പ്രശ്‌നമായിരുന്നു- വിദ്യാ ബാലന്‍ 

മുംബൈ-തെന്നിന്ത്യയിലും  ബോളിവുഡിലും നിരവധി ആരാധകരുള്ള താരമാണ് വിദ്യാ ബാലന്‍. സിനിമാ പാരമ്പര്യമില്ലാതെ ബിഗ് സ്‌ക്രീനിലെത്തുകയും എന്നാല്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്ത നടിയാണ് വിദ്യാ ബാലന്‍.  ഇന്ന് കാണുന്ന ഈ നിലയിലെത്താന്‍ നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെയാണ് നടിയ്ക്ക് കടന്നുപോകേണ്ടി വന്നത്.  
ഇപ്പോഴിത സിനിമയുടെ തുടക്ക കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വിദ്യ വെളിപ്പെടുത്തിയിരിക്കുകയാണ്.  പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ചും വിദ്യാ ബാലന്‍ വെളിപ്പെടുത്തി.  
മാത്രമല്ല ഇക്കാരണങ്ങള്‍ കൊണ്ട് താന്‍ ഒരുപാട് കാലം സ്വന്തം ശരീരത്തെ വെറുത്തിരുന്നുവെന്നും വിദ്യ തുറന്നു പറഞ്ഞു.  സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് താന്‍  വന്നത്. അതുകൊണ്ടുതന്നെ ഈ സാഹചര്യങ്ങളെല്ലാം മാറുമെന്ന് പറഞ്ഞു തരാന്‍ തനിക്കാരുമുണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാല്‍ തന്റെ ഈ തടി ഒരു ദേശീയ പ്രശ്‌നമായി മാറി എന്നുതന്നെ പറയാമെന്നും വിദ്യാ ബാലന്‍ വ്യക്തമാക്കി. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന തന്റെ ശരീരഭാരം തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്ന് പറഞ്ഞ വിദ്യ ജീവിതത്തിലുടനീളം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തനിക്കുണ്ടായിരുന്നുവെന്നും ഏറെ നാള്‍ എന്റെ ശരീരത്തെ ഞാന്‍ വെറുത്തുവെന്നും വിദ്യാ ബാലന്‍ പറഞ്ഞു. 
എന്നാല്‍ ഇന്ന് ഞാന്‍ ഒരുപാട് മുന്നോട്ട് എത്തിയെന്നും. എപ്പോഴാണോ ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയത് അന്നുമുതല്‍ മാറ്റം പ്രകടമായി തുടങ്ങിയെന്നും. അതിനു ശേഷം ഞാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യയായി എന്നും വിദ്യ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
കേരളവുമായി കടുത്ത കടപ്പാടുള്ള വിദ്യയ്ക്ക് മലയാള സിനിമയില്‍ ചുവട് ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2005 ല്‍ പുറത്തിങ്ങിയ പരിണീത എന്ന ചിത്രത്തിലൂടെയാണ് വിദ്യാ ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമയിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും താരം നേടിയിരുന്നു. ബോഡി ഷേമിംഗ് വിഷയം എങ്ങനെ കൈകാര്യം ചെയ്തുവെന്ന ചോദ്യത്തിന് വിദ്യ നല്‍കിയ മറുപടി ഞാന്‍ എന്നെത്തന്നെ സ്‌നേഹിക്കാനും സ്വീകരിക്കാനും തുടങ്ങിയെന്നും ഇതോടെ ആളുകള്‍ എന്നെ കൂടുതല്‍ സ്വീകരിക്കാനും സ്‌നേഹിക്കാനും സ്തുതിക്കാനും തുടങ്ങിയെന്നുമാണ്. മാത്രമല്ല കാലക്രമേണ ഞാന്‍ അംഗീകരിച്ചു എന്റെ ശരീരം എന്നെ ജീവനോടെ നിലനിര്‍ത്തുന്ന ഒരേയൊരു കാര്യമാണെന്ന് കാരണം ശരീരം പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിയ ദിവസം, എനിക്ക് എവിടെയും പോകാന്‍ കഴിയില്ല. ദേശീയ ചലച്ചിത്ര അവാര്‍ഡും പത്മശ്രീയും ലഭിച്ച വിദ്യാ ബാലന്‍ 'ഹം പാഞ്ച്' (1995) എന്ന ടിവി ഷോയിലൂടെ കരിയര്‍ ആരംഭിച്ചു. 2005 ല്‍ 'പരിനിത' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. 'ലഗെ രെഹോ മുന്നാഭായ്' (2006), 'ഗുരു' (2007), 'പാ' (2009), 'ദി ഡേര്‍ട്ടി പിക്ചര്‍' (2011), 'കഹാനി' (2012), 'ഹമാരി അധുരി കഹാനി' (2015) ), 'ബീഗം ജാന്‍' (2017), 'മിഷന്‍ മംഗല്‍' (2019) തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 

Latest News