വിദേശത്തുപോയെങ്കിലും കുത്തിവെക്കും, യൂറോപ്പില്‍ വാക്‌സിനേഷന്‍ ഇങ്ങനെയും

പാരീസ്- കോവിഡ് പ്രതിരോധ കുത്തിവെപ്പ് മന്ദഗതിയിലായ യൂറോപ്പില്‍ വാക്‌സിനേഷന് വേണ്ടി ജനം മറ്റു വഴി തേടുന്നു. ടൂറിസ്റ്റ് വിസകളില്‍ മറ്റ് രാജ്യങ്ങളില്‍ പോയി കുത്തിവെപ്പ് എടുക്കാനാകുമോ എന്നാണ് ആളുകള്‍ നോക്കുന്നത്.
ലോകത്തെ മിക്ക രാജ്യങ്ങളും കോവിഡ് വാക്‌സിനേഷനുമായി മുന്നോട്ടുപോകുമ്പോള്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ അറച്ചുനില്‍ക്കുകയാണ്. വാക്‌സിന്‍ വാങ്ങാനോ എത്രയും വേഗം പരമാവധി ആളുകളെ കോവിഡ് പ്രതിരോധ സജ്ജരാക്കാനോ വലിയ താല്‍പര്യം കാണുന്നില്ല. ഇതാണ് ജനങ്ങളെ മറ്റു രാജ്യങ്ങളെ സമീപിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ജനസംഖ്യാനുപാതികമായി വാക്‌സിന്‍ ഡോസുകള്‍ ഈ രാജ്യങ്ങളിലെത്തുന്നില്ലെന്ന് സ്‌ട്രെയിറ്റ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാക്‌സിന്‍ പുറംരാജ്യങ്ങളില്‍ പോയി സ്വീകരിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും നിരീക്ഷകരില്‍ ഇത് അസംതൃപ്തി ഉളവാക്കിയിട്ടുണ്ട്. ടൂറിസം കമ്പനികളാണ് ആളുകളെ പുറംരാജ്യങ്ങളിലേക്ക് കൊണ്ടുപോയി വാക്‌സിന്‍ എടുക്കാന്‍ സഹായിക്കുന്നത്.  

 

Latest News