Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് പ്രതിരോധ കുത്തിവെപ്പ്: സൗജന്യ യാത്രയൊരുക്കി ഊബർ

കോവിഡ്19 പ്രതിരോധ കുത്തിവെപ്പു കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്രയൊരുക്കി ഊബർ. 45 വയസ്സിനു മുകളിലുള്ളവർക്കും 60 വയസ്സു കഴിഞ്ഞവർക്കും ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ഏറ്റവും അടുത്തുള്ള കുത്തിവെപ്പ് കേന്ദ്രത്തിലേക്ക് പോകാനും മടങ്ങാനും സൗജന്യ യാത്ര ഉപയോഗിക്കാം. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെപ്പിന്റെ രണ്ടാം ഘട്ടത്തിൽ, ജനങ്ങളെ സഹായിക്കാൻ 10 കോടി രൂപ മൂല്യം വരുന്ന സൗജന്യ റൈഡുകളാണ് ഊബർ ലഭ്യമാക്കുക. 
പ്രായമായവരെയും ദുർബലരെയും വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കാൻ എൻജിഒകളായ റോബിൻ ഹുഡ് ആർമിയുടെ സഹായവും ഊബർ തേടുന്നുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരുകളുടെയും പ്രാദേശിക എൻജിഒമാരുടെയും സഹകരണം ഊബറിന് ലഭിക്കും. വാക്സിനേഷനു ശേഷവും മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഊബർ പ്രചാരണം നടത്തും. 


ഊബർ ഡ്രൈവർമാർക്ക് എത്രയും പെട്ടെന്ന് വാക്സിനേഷൻ ലഭ്യമാക്കണമെന്ന് കമ്പനി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. 
സൗജന്യ യാത്ര സമൂഹത്തോടുള്ള പ്രതിബദ്ധതയാണെന്ന് ഊബർ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജിത് സിംഗ് പറഞ്ഞു. ഓരോ റൈഡിന്റെയും പരാമവധി മൂല്യം 150 രൂപയായിരിക്കും. റൈഡർക്ക് കേന്ദ്രത്തിലേക്കും തിരിച്ചുമായി രണ്ട് സൗജന്യ യാത്ര ലഭിക്കും. 
സൗജന്യ റൈഡിനായി ഊബർ ആപ്പിന്റെ ഇടതു വശത്ത് മുകളിൽ ടാപ് ചെയ്ത് 'വാലറ്റ്'' തെരഞ്ഞെടുക്കുക. താഴെ ആഡ് പ്രമോ കോഡ് സെലക്റ്റ് ചെയ്യണം. ഊബർ ആപ്പിൽ വാക്സിനേഷൻ പ്രമോ കോഡ് 35 ഇന്ത്യൻ നഗരങ്ങളിൽ എല്ലാവർക്കും ഉപയോഗിക്കാം. പ്രമോ കോഡ് ആഡ് ചെയ്ത് ഏറ്റവും അടുത്ത വാക്സിനേഷൻ സെന്ററിലേക്ക് ട്രിപ് ബുക്ക് ചെയ്യുക. തിരിച്ചുള്ള ട്രിപ്പും ബുക്ക് ചെയ്യണം.

 

Latest News