ന്യൂദല്‍ഹി- ദല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം നടക്കുന്ന വേദിക്ക് സമീപം വെടിവെപ്പ്. സിംഘുവിലെ വേദിക്ക് സമീപം മൂന്ന് തവണ വെടിവെപ്പ് നടന്നതായി കര്‍ഷകര്‍ പറഞ്ഞു.
ആകാശത്തേക്കാണ് വെടി എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. ചണ്ഡീഗഡ് രജിസ്‌ട്രേഷന്‍ വാഹനത്തിലെത്തിയവരാണ് വെടിവെച്ചതെന്നാണ് വ്യക്തമായത്. ഇവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോയെന്ന വിവരം പോലീസ് പരിശോധിച്ചുവരികയാണ്. അന്വേഷണം പുരോഗമിക്കുന്നുവെന്ന് ഹരിയാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.