Sorry, you need to enable JavaScript to visit this website.

മുന്‍ ഭര്‍ത്താവിനെ ഇപ്പോഴും പ്രണയിക്കുന്നു-  വൈശാലി നായിക സുപര്‍ണ

മുംബൈ-മലയാളത്തിലെ എക്കാലത്തെയും കല്‍സിക്കുകളില്‍ പെട്ട ചിത്രങ്ങളാണ് വൈശാലിയും, ഞാന്‍ ഗന്ധര്‍വനും. ഈ രണ്ട് ചിത്രങ്ങളും കാലഘട്ടങ്ങളും കടന്ന് ആസ്വാദകരേ സൃഷ്ടിച്ച് മുന്നേറുകയാണ്. പ്രണയവും, വിരഹവും നിറഞ്ഞ ഈ ചിത്രങ്ങള്‍ക്ക് തലമുറ വ്യത്യാസമില്ലാതെ ഇന്നും ആരാധകര്‍ ഏറെയാണ്. പി. പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഞാന്‍ ഗന്ധര്‍വ്വന്‍.
നിതീഷ് ഭരദ്വാജ്, സുപര്‍ണ എന്നിവര്‍ മുഖ്യവേഷങ്ങളിലഭിനയിച്ച ചിത്രത്തില്‍, ഭൂമിയിലെ ഒരു കന്യകയായ പെണ്‍കുട്ടിയെ പ്രണയിക്കുന്ന ശാപഗ്രസ്തനായ ഒരു ഗന്ധര്‍വ്വന്റെ കഥയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. പത്മരാജന്‍ സംവിധാനം ചെയ്ത അവസാന ചലച്ചിത്രം കൂടിയാണ് ഞാന്‍ ഗന്ധര്‍വ്വന്‍.
എം.ടി. വാസുദേവന്‍നായരുടെ തിരക്കഥയെ വെച്ച് ഭരതന്‍ സംവിധാനം ചെയ്ത ചലച്ചിത്രമാണു് വൈശാലി. ഈ രണ്ടു ചിത്രത്തിലും തകര്‍ത്തഭിനയിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് സുപര്‍ണ. വൈശാലിയായും ഭാമയായുമൊക്കെ മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നടിയാണ് സുപര്‍ണ.
ഭരതന്‍ സംവിധാനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോള്‍ ചെയ്തതോടെയാണ് സുപര്‍ണ പ്രശസ്തയായത്. മലയാള സിനിമയില്‍ ഇവര്‍ അവസാനം അഭിനയിച്ച ചിത്രം 1991 ല്‍ പുറത്തിറങ്ങിയ പദ്മരാജന്‍ ചിത്രമായ ഞാന്‍ ഗന്ധര്‍വന്‍ ആണ്. നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം',വിറ്റ്‌നസ്, ഉത്തരം എന്നീ മലയാള സിനിമകളിലും സുപര്‍ണ അഭിനയിച്ചിട്ടുണ്ട്. വൈശാലിയിലെ തന്റെ നായകനെ തന്നെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു സുപര്‍ണ. ഇഷ്ടജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നു എന്നത് സുപര്‍ണയുടെ ആരാധകര്‍ക്കെല്ലാം സന്തോഷം നല്‍കിയ വാര്‍ത്ത ആയിരുന്നു.
വൈശാലി സിനിമയില്‍ ഋഷ്യശൃംഗനായി അഭിനയിച്ച സഞ്ജയ് മിത്രയെയാണ് സുപര്‍ണ വിവാഹം കഴിച്ചത്. രണ്ട് കുട്ടികളാണ് ഇവര്‍ക്ക് എന്നാല്‍ ആ ബന്ധത്തിന് ദീര്‍ഘായുസ്സുണ്ടായിരുന്നില്ല. 2007ല്‍ ഇവര്‍ വിവാഹ മോചിതരായി. അഭിപ്രായ വ്യത്യാസം കൂടിവന്നതോടെ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. എന്നാലിപ്പോഴും സഞ്ജയിയോട് മനസില്‍ പഴയ പ്രണയമുണ്ടെന്നാണ് സുപര്‍ണ പറയുന്നത്.
വിവാഹമോചനത്തിന് പിന്നാലെ ഇരുവരും പുനര്‍വിവാഹിതരായിരുന്നു. മക്കള്‍ സുപര്‍ണയ്‌ക്കൊപ്പമാണ് കഴിയുന്നത്. തന്റെ മക്കളുടെ നല്ല അമ്മയാണ് സുപര്‍ണയെന്ന് സഞ്ജയും പറഞ്ഞു. മക്കളെ നന്നായാണ് സുപര്‍ണ്ണ നോക്കി വളര്‍ത്തിയത്. അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഭര്‍ത്താവായ സഞ്ജയ് പറഞ്ഞു. ഞങ്ങളുടെ ഇടയില്‍ ശത്രുതയില്ല. തന്റെ മൂത്തമകനെ കണ്ടാല്‍ സഞ്ജയ്‌യെ പോലെ തന്നെയാണെന്നും, പിരിഞ്ഞു കഴിയുകയാണെങ്കിലും ഇഷ്ടപ്പെട്ടയാള്‍ സന്തോഷമായി കഴിയുന്നത് കാണുന്നത് സന്തോഷമാണെന്നും ' സുപര്‍ണ പറയുന്നു.
സിനിമയിലേക്ക് തിരിച്ചു വരാന്‍ തയാറെടുക്കുന്ന സമയത്താണ് രണ്ടാമതും വിവാഹിതയാകുന്നത്. അധികം വൈകാതെ കുട്ടികളയായതോടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വേണ്ടെന്ന് വെക്കുകയായിരുന്നു. ഇപ്പോള്‍ ബോംബെയില്‍ കുടുംബത്തിനൊപ്പം ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയാണ് സുപര്‍ണ.


 

Latest News