സാന്‍ഫ്രാന്‍സിസ്‌കോ- പ്ലേ സ്‌റ്റോറില്‍ നിന്ന് 37 ആപ്ലിക്കേഷനുകള്‍ ഒഴിവാക്കി ഗൂഗിള്‍. 'കോപ്പി കാറ്റ്‌സ് ആപ്പ്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകള്‍ ഒറിജിനല്‍ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്. വൈഫൈ കീ ഫ്രീ മാസ്റ്റര്‍ വൈഫൈ, സൂപ്പര്‍ ഫോണ്‍ ക്ലീനര്‍ 2020, റിപ്പെയര്‍ സിസ്റ്റം ഫോര്‍ ആന്‍ഡ്രോയിഡ് ആന്റ് സ്പീഡ് ബൂസ്റ്റര്‍, സെക്യൂരിറ്റി ഗാലറി വോള്‍ട്ട്: ഫോട്ടോസ്, വിഡിയോസ്, പ്രൈവസി സേഫ്‌റിംഗ്‌ടോണ്‍ മേക്കര്‍, എംപി3 കട്ടര്‍, നെയിം ആര്‍ട്ട് ഫോട്ടോ എഡിറ്റര്‍, സ്മാര്‍ട്ട് ക്ലീനര്‍ ബാറ്ററി സേവര്‍, സൂപ്പര്‍ ബൂസ്റ്റര്‍റെയിന്‍ ഫോട്ടോ മേക്കര്‍ റെയില്‍ എഫക്ട് എഡിറ്റര്‍, ക്രോണോമീറ്റര്‍ തുടങ്ങി മുപ്പത്തിഏഴ് ആപ്പുകളാണ് നീക്കിയത്. ഒരു നിശ്ചിത ആപ്ലിക്കേഷന്‍ പ്ലേ സ്‌റ്റോറില്‍ തിരയുമ്പോള്‍ ഉപഭോക്താക്കളില്‍ പകുതി പേരും പേരിലും രൂപത്തിലും സമാനമായ ഈ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോക്ക് ആക്കും. തുടര്‍ന്ന് അതിലെ പരസ്യങ്ങളും കാണും. ഇതാണ് വ്യാജ ആപ്പുകളുടെ ലക്ഷ്യം. ഗൂഗിള്‍ പ്ലേ സ്‌റ്റേറില്‍ നിന്ന് ആപ്പ് നീക്കം ചെയ്ത സ്ഥിതിക്ക് ഉപഭോക്താക്കള്‍ അവരവരുടെ ഫോണില്‍ നിന്നും ഈ ആപ്പുകള്‍ നീക്കം ചെയ്യണം.