ന്യൂദൽഹി- പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിക്ക് തിരിച്ചടി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുതിർന്ന നേതാവായിരുന്ന ഒരാള്‍ കൂടി ബി.ജെ.പിയില്‍ ചേക്കേറി.
മുന്‍ റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദിയാണ് ദല്‍ഹിയിലെത്തി ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയുടെ ദല്‍ഹിയിലെ ആസ്ഥാനത്ത് വെച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയില്‍നിന്ന് ത്രിവേദി അംഗത്വം നേടി.
കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഫെബ്രുവരി 12 ന് അദ്ദേഹം രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു.
ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ത്രവേദിയുടെ പാർട്ടി മറ്റം തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്.