Sorry, you need to enable JavaScript to visit this website.

ഒ.ടി.ടി പ്ലാറ്റ് ഫോമുകൾക്ക് നിയന്ത്രണം; നിയമത്തിന് ബലം പോരെന്ന് സുപ്രീം കോടതി

ന്യൂദൽഹി- സോഷ്യൽ മീഡിയ, ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ ചട്ടങ്ങൾക്ക് ബലമില്ലെന്ന വിമർശനവുമായി സുപ്രീംകോടതി. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ചട്ടങ്ങൾക്ക് പല്ലില്ല എന്നായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. സർക്കാർ ചട്ടങ്ങളിൽ കേസെടുക്കുന്നതിനോ പിഴ ചുമത്തുന്നതിനോ വകുപ്പില്ല. നിയമ നിർവണത്തിലൂടെ അല്ലാതെ നിയന്ത്രണം സാധ്യമല്ലെന്നും ജസ്റ്റീസ് അശോക് ഭൂഷൻ ചൂണ്ടിക്കാട്ടി. 
    ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്ക് ഉൾപ്പടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുന്നത് മാർഗനിർദേശങ്ങൾ മാത്രമാണ്. ഇതിൽ ഇവയുടെ പ്രവർത്തനങ്ങൾക്കു കൃത്യമായി നിയന്ത്രണമോ വീഴ്ചകളിൽ എന്തു നടപടി എടുക്കാമെന്നോ വ്യക്തമാക്കുന്നില്ല. മാത്രമല്ല, കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ എന്തൊക്കെ നടപടികൾ എടുക്കാമെന്നും വ്യക്തമാക്കുന്നില്ല. 
    ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്ക് കർശന നിരീക്ഷണവും നിയന്ത്രണവും ആവശ്യമാണെന്നു കഴിഞ്ഞ ദിവസവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ചില ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണമില്ലാതെ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, പുതിയ ചട്ടങ്ങൾ സെൻസർഷിപ്പ് തീരെയില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിനും സ്വയം നിയന്ത്രണത്തിനും വേണ്ടിയുള്ളതാണെന്നാണ് സോളിസിറ്റർ ജനറൽ നൽകിയ മറുപടി. കോടതിയുടെ പരിശോധനയ്ക്കായി മികച്ച രീതിയിൽ തയാറാക്കിയ ചട്ടങ്ങളുടെ കരട് രൂപം സമർപ്പിക്കാമെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
 

Latest News