തൃശൂര്‍- 'മലയാള സിനിമയിലെ മസില്‍മാന്‍' ആയ ഉണ്ണി മുകുന്ദന്‍ യുവനടന്മാരില്‍ ശ്രദ്ധേയനാണ്. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി നിരന്തരം സംവദിക്കുന്ന ആളാണ് ഉണ്ണി . ഇപ്പോള്‍ തന്റെ പ്രണയത്തെ കുറിച്ചും കിട്ടിയ തേപ്പിനെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായുളള ചോദ്യോത്തരവേളയിലാണ് ഉണ്ണി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. കുട്ടിക്കാലം ഗുജറാത്തില്‍ ആയിരുന്ന ഉണ്ണിക്ക് ആദ്യമായി ആകര്‍ഷണം തോന്നിയത് ഒരു ഗുജറാത്തി ടീച്ചറോടാണ്.ആദ്യ കാമുകിയുടെ പേര് അറിയണം എന്നായിരുന്നു ഒരാളുടെ ആവശ്യം. വഞ്ചകി എന്നാണ് ഉണ്ണി ആ പേര് പറഞ്ഞത്. ആദ്യ കാമുകി ഇപ്പോള്‍ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് താരം പറഞ്ഞു. അഹമ്മദാബാദിലെ പ്രഹ്ലാദ് നഗര്‍ ഉദ്യാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു കാമുകി താനുമായി പിരിഞ്ഞത് അവിടെ വച്ചാണ് എന്ന് ഉണ്ണി തുറന്നു പറയുന്നു. കല്യാണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താത്പര്യമില്ലെന്ന് ഉണ്ണി വ്യക്തമാക്കി. അതിനുള്ള കാരണമിതാണ് ഉണ്ണി പറഞ്ഞത്. എല്ലാ സുന്ദരിമാരായ സ്ത്രീകളും ഒന്നുകില്‍ വിവാഹിതരാണ്, അല്ലെങ്കില്‍ കമ്മിറ്റഡാണ്, അതുമല്ലെങ്കില്‍ ബ്രേക്കപ്പില്‍ ആണെന്നായിരുന്നു ഉണ്ണിയുടെ മറുപടി. തനിക്ക് ഇഷ്ടമുള്ള നടിമാര് ആരൊക്കെ എന്ന ചോദ്യത്തിന് മൂന്നു പേരുടെ പേരാണ് ഉണ്ണി പറഞ്ഞത്. അനു സിതാര, ശോഭന, കാവ്യാ മാധവന്‍ എന്നിവരാണത്. പക്ഷെ ഉണ്ണി രഹസ്യമായി ഒരാളോട് 'ക്രഷ്' ഉള്ള കാര്യവും മറച്ചുപിടിച്ചിട്ടില്ല. ആ നടി ഭാവനയാണ്.
ഇനിയും ബാച്ചിലര്‍ ആയി നില്‍ക്കാനാണോ തീരുമാനം എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇരിക്കും, നില്‍ക്കും, ചിലപ്പോ ഉറങ്ങും എന്ന് രസകരമായ മറുപടിയും താരം നല്‍കി.