കൊല്‍ക്കത്ത- മറ്റു സംസ്ഥാനങ്ങളില്‍ ഒരു ദിവസം വോട്ടെടുപ്പ് നടത്തുമ്പോള്‍ പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടമായി വോട്ടെടുപ്പ് നടത്താന്‍ ആരാണ് നിർദേശിച്ചതെന്ന് മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചോദ്യം. പ്രധാനമന്ത്രി നേരന്ദ്ര മേഡിയുടേയും ആഭ്യന്തര മന്ത്രി അമിത്ഷായുടേയും നിർദേശമനുസരിച്ചാണോ വോട്ടെടുപ്പ് തീരുമാനിച്ചതെന്ന് അവർ ചോദിച്ചു.
ഞാന്‍ ബംഗാളിന്‍റെ പുത്രിയാണ്. ബി.ജെപിയെക്കാളധികം എനിക്ക് ഈ നാടിനെ അറിയാം. എട്ട് ഘട്ടമായാലും വിജയിക്കുകതന്നെ ചെയ്യും- മമതാ ബാനർജി പറഞ്ഞു.
സംസ്ഥാനത്ത് എട്ട് ഘട്ട തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് പല ചോദ്യങ്ങളും ഉയർത്തുന്നുണ്ടെന്ന് അവർ പറഞ്ഞു. ാ