കൊല്‍ക്കത്ത- നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബംഗാളി നടി പായല്‍ സര്‍ക്കാര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പരമാവധി സിനിമാ താരങ്ങളെ പാര്‍ട്ടിയില്‍ ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ബിജെപി.ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം നടന്‍ യാഷ് ദാസ്ഗുപ്തയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.