മുംബൈ-രാജ്കുമാര്‍ ഹിരാനിയുടെ സോഷ്യല്‍ ഡ്രാമ എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും തപ്‌സി പന്നുവും ഒന്നിക്കുന്നു.ആദ്യമായാണ് ഇരുവരും ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നത്. പഞ്ചാബില്‍ നിന്നും കാനഡയിലേക്ക് കുടിയേറിപാര്‍ത്ത വ്യക്തിയുടെ വേഷമാണ് ഷാരൂഖ് ഖാന്‍ ചെയ്യുന്നതെന്നാണ് വിവരം. പത്താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഷാറൂഖ് ഖാന്‍ ഇപ്പോള്‍. രണ്ട് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന പത്താന്‍ ഒരു സപൈത്രില്ലറാണ്. ചിത്രത്തില്‍ ദീപിക പദുകോണാണ് നായിക. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍. സഞ്ജു എന്ന ചിത്രമാണ് രാജ്കുമാര്‍ ഹിരാനിയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.ഷാരൂഖാന്‍ ചിത്രത്തിന് മുമ്പ് മുന്നാ ഭായി എംബിബിഎസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തുടങ്ങാനിരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.