കേരളവുമായി പ്രണയത്തിലെന്ന് സണ്ണി ലിയോണ്‍ 

പൂവാര്‍-ബോളിവുഡ് ഗ്‌ളാമര്‍ നായിക സണ്ണി ലിയോണ്‍ ഒഴിവുകാലം ആസ്വദിക്കാനും ഷൂട്ടിനുമായാണ് ആഴ്ചകള്‍ക്കു മുമ്പ് കുടുംബ സമേതം തിരുവനന്തപുരത്തു എത്തിയത്. തിരുവനന്തപുരത്തെ പൂവാര്‍ ഐലന്‍ഡ് റിസോര്‍ട്ടിലാണ് ഇപ്പോള്‍ ഇവരുള്ളത്. ഇതിനിടെ പെരുമ്പാവൂര്‍ സ്വദേശി കൊടുത്ത വഞ്ചനാ കേസില്‍ താരവും ഭര്‍ത്താവും പ്രതി ചേര്‍ക്കപ്പെടുകയും ചെയ്തു. എങ്കിലും ഹൈക്കോടതിയെ സമീപിച്ചു മുന്‍കൂര്‍ ജാമ്യാപേക്ഷ തരപ്പെടുത്തിയിട്ടുണ്ട്. സണ്ണി ലിയോണിന് കേരളത്തില്‍ ഒരുപാട് ആരാധകരുണ്ട്. അതുകൊണ്ടു തന്നെ കേസ് വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു. കേരളത്തിലെത്തി കയ്‌പ്പേറിയ അനുഭവമുണ്ടായെങ്കിലും ദൈവത്തിന്റെ സ്വന്തം നാടിനെ പ്രണയിക്കുന്നു എന്നാണു താരം പറയുന്നത്. തിരുവനന്തപുരത്തു നിന്നുള്ള നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. ദൈവത്തിന്റെ സ്വന്തം നാടുമായി പ്രണയത്തില്‍ എന്ന അടിക്കുറിപ്പോടെയാണ് നടി ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.ജനുവരി 21 നാണ് നടി ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ നിഷ, ആഷര്‍, നോഹ എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തെത്തിയത്. ഇതിനുമുമ്പും കേരളത്തില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളാ സാരിയുടുത്തുകൊണ്ട് നില്‍ക്കുന്ന സണ്ണിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോ ഷൂട്ടിന്റെ ഭാഗമായാണ് താരത്തിന്റെ കേരളാ സന്ദര്‍ശനം.
 

Latest News