ന്യൂദല്‍ഹി- ഇന്ത്യയിലെ ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്ന് സുപ്രിം കോടതി. ലോക്കറിനുള്ളിലെ വസ്തുക്കള്‍ നിയമാനുസൃതമായുള്ളവയാകണമെന്ന് ഉറപ്പ് വരുത്തേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്തമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ആറ് മാസത്തിനുള്ളില്‍ ബാങ്ക് ലോക്കര്‍ നയം പുതുക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്തും ലോക്കറില്‍ വയ്ക്കാന്‍ അനുവദിക്കുന്ന സംവിധാനം ഒഴിവാക്കണെമെന്നും ലോക്കറിനുള്ളില്‍ എന്താണ് സൂക്ഷിക്കുന്നതെന്ന് ബാങ്കുകള്‍ അറിഞ്ഞിരിക്കണമെന്നും ബാങ്കുകളോട് സുപ്രിം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എം ശാന്തനഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.