Sorry, you need to enable JavaScript to visit this website.

തമിഴ് നടന്‍ മാധവനെ ഡി. ലിറ്റ് നല്‍കി ആദരിച്ചു 

ചെന്നൈ-തമിഴ് നടന്‍ മാധവനെ  ഡിവൈ പട്ടീല്‍ എജുക്കേഷന്‍ സൊസൈറ്റി  ഡി  ലിറ്റ് ബിരുദം നല്‍കി. കല, സിനിമ മേഖലകളില്‍ നല്‍കിയ സമഗ്ര സംഭവയ്ക്കാണ് ഈ അംഗീകാരം. ഡിവൈ പട്ടീല്‍ എജുക്കേഷന്‍ സൊസൈറ്റിയുടെ ഒമ്പതാം കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ വെച്ചാണ് ബിരുദം സമ്മാനിച്ചത്.  1990 കളുടെ അവസാനങ്ങളിലാണ് നടന്‍ സിനിമയിലേക്കെത്തുന്നത് . ഹിന്ദി സിനിമയായ ഇസ് രാത് കി സുബഹ് നഹി എന്ന സിനിമയിലെ ഒരു പാട്ടില്‍ അഭിനയിച്ച് കൊണ്ടാണ് മാധവന്‍ സിനിമ രംഗത്തേക്ക് കടന്നത്. 2000ത്തില്‍ പുറത്തിറങ്ങിയ മണിരത്‌നം സംവിധാനം ചെയ്ത അലൈപായുതൈയാണ് മാധവന് പ്രശസ്തി നേടി കൊടുത്തത്. 
അതിന് ശേഷം മിന്നലേ, കന്നതില്‍ മുത്തമിട്ടാല്‍, ഗുരു രംഗ് ദേ ബസന്തി , അന്‍പേ ശിവം എന്നീ ഹിറ്റ് സിനിമകളില്‍ അഭിനയിച്ച് വന്‍ ശ്രദ്ധ നേടി. ഇതിന് ശേഷം മാധവന്‍ നിരവധി ഹിന്ദി സിനിമകളിലും  അഭിനയിച്ചിട്ടുണ്ട്. രെഹ്ന ഹൈ തേരെ ദില്‍ മേം, 3 ഇഡിയറ്റ്‌സ്, തനു വെഡ്‌സ് മനു എന്നീ സിനിമകളില്‍. മാധവന്റെ ഇരുതി സുട്രു, വിക്രം വേദ എന്നീ സിനിമകള്‍ ഇന്ത്യയില്‍ ആകമാനം ശ്രദ്ധ നേടിയിരുന്നു.  
 

Latest News