മുംബൈ-രണ്ടാമത്തെ കണ്‍മണിക്കായി കാത്തിരിക്കുന്ന നടി കരീന കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ പത്രങ്ങളും എബിപി ഉള്‍പ്പെടെയുള്ള പ്രമുഖ ചാനലുകളും റിപ്പോര്‍ട്ട് ചെയ്തു. കരീന കപൂര്‍ ഖാനും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും തങ്ങളും രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ ആണ്. തങ്ങളുടെ പ്രിയ താരങ്ങളുടെ രണ്ടാമത്തെ കണ്‍മണിക്കായി ആരാധകരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.രണ്ടാമത്തെ കണ്‍മണിയുടെ ജനനവുമായി ബന്ധപ്പെട്ട് ഇതുവരെ വാര്‍ത്തകള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, കരീനയുടെ ഭര്‍ത്താവ് സെയ്ഫ് അലി ഖാനെയും മകന്‍ തൈമൂറിനെയും വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ബാന്ദ്രയില്‍ കാറില്‍ പോകുന്നതായി കണ്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബുധനാഴ്ച വൈകുന്നേരം കരീനയുടെ അമ്മ ബബിതയും സഹോദരി കരിഷ്മ കപൂറും കരീനയുടെ പുതിയ വീട്ടില്‍ അവരെ സന്ദര്‍ശിക്കുന്നതിനായി എത്തിയിരുന്നു.