കുറ്റിപ്പുറം-ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിന് ശേഷമുള്ള സംവിധായകൻ ജിത്തു ജോസഫിന്റെ ഏറ്റവും മികച്ച സിനിമയാണ് ദൃശ്യം 2വെന്നും മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒരാളാണ് ജോർജ് കുട്ടി എന്നതിൽ സംശയമില്ലെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിക്കുന്നു.ആറ് വർഷത്തിന് ശേഷം ജോർജ്കുട്ടിയെ നിങ്ങൾ എങ്ങോട്ടാണ് കൊണ്ടുപോയത്? ജോർജ്കുട്ടി മെനഞ്ഞെടുത്ത ആ സാങ്കൽ്പികവും അവശ്വസനീയവുമായ കഥയിലെ എന്തെങ്കിലും മയപ്പെടുത്തൽ നടത്തിയോ? അയാളിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അയാൾ കൂടുതൽ സാമർഥ്യം കാണിക്കുന്നുണ്ടോ? സമയവും നിയമവും അയാളെ പിടിക്കുന്നുണ്ടോ? പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോർജുകുട്ടി എന്നും പൃഥ്വി വ്യക്തമാക്കുന്നു.
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2വിന്റെ വേൾഡ് പ്രീമിയറിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് ആരാധകരെ ത്രില്ലടിപ്പിച്ചുള്ള പൃഥ്വിരാജിന്റെ വാക്കുകൾ.